ലണ്ടന്‍: ഐക്കിയയിലേക്ക് ഫര്‍ണിച്ചറുകള്‍ കൊണ്ടു വന്ന ലോറിയില്‍ രഹസ്യമായി ബ്രിട്ടിനിലേക്ക് കടക്കാന്‍ ശ്രമിച്ച ഒമ്പത് അല്‍ബേനിയക്കാര്‍ പിടിയിലായി. അനധികൃത കുടിയേറ്റം തടയുന്നതിനായി വടക്കു കിഴക്കന്‍ തീരത്ത് നടത്തിയ ശക്തമായ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്. ഗേറ്റ്‌ഷെഡിലെ ഒരു ഫര്‍ണിച്ചര്‍ കടയിലേക്ക് ലോഡുമായെത്തിയ റുമേനിയന്‍ രജിസ്‌ട്രേഷനിലുള്ള വണ്ടിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. പിടിയിലാകുന്നതിന് മുമ്പ് പതിനാല് മണിക്കൂറുകളോളം ഇവര്‍ വണ്ടിയില്‍ ഫര്‍ണിച്ചറുകള്‍ അടുക്കിയതിന് കീഴിലുള്ള ചെറിയ സ്ഥലത്ത് കിടക്കുകയായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇവരെ കാണാന്‍ സാധിച്ചില്ലെങ്കിലും പൊലീസ് നായ ഇവരെ കണ്ടെത്തുകയായിരുന്നു. ഇരുപതിനും അമ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായവരെല്ലാം. നെതര്‍ലന്‍ഡ്‌സിലേക്ക് മടക്കിയയ്ക്കുന്നതിന് മുമ്പ് ഇവരെയെല്ലാം വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ച റുമേനിയയില്‍ നിന്നും തിരിച്ച ലോറി യൂറോപ്പിലെ വിവിധ രാജ്യങ്ങളിലൂടെ ആംസ്റ്റര്‍ഡാമിലെത്തിയിരുന്നു. അവിടെ നിന്നാണ് അല്‍ബേനിയക്കാര്‍ ലോറിയില്‍ കയറിയതെന്ന് കരുതുന്നു.
രാജ്യത്തേക്കുള്ള കള്ളക്കടത്തും അനധികൃത കുടിയേറ്റവും തടയുന്നതിനായി കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ബ്രിട്ടീഷ് പൊലീസ് നടത്തുന്നത്. ഇതിനായി അവര്‍ അത്യാധുനിക സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല