1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2016

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഡബ്യുഡബ്ലുഎഫ് താരം ദി ഗ്രേറ്റ് ഖാലിയുടെ പ്രതികാരം, അടി പലിശ സഹിതം തിരിച്ചു കൊടുത്തു. ദി ഗ്രേറ്റ് ഖാലി റിട്ടേണ്‍സിന്റെ സന്നാഹ മത്സരത്തില്‍ ഖാലിക്ക് കസേര കൊണ്ടുള്ള അടിയേയില്‍ പരുക്കേറ്റിരുന്നു. എന്നാല്‍ തന്നെ തലക്കക്കടിച്ചു വീഴ്ത്തിയ വിദേശ താരങ്ങളെ ഖാലി മലര്‍ത്തിയടിച്ചു.

മുന്‍ ഡബ്ല്യു. ഡബ്ല്യു.എഫ് താരമാണ് പഞ്ചാബ് സ്വദേശിയായ ദാലിപ് സിങ് റാണയെന്ന ദി ഗ്രേറ്റ് ഖാലി. ബുധനാഴ്ച ഹാല്‍ദ്‌വാനിയില്‍ നടന്ന മത്സരത്തിലാണ് വിദേശ താരങ്ങളായ ബ്രോഡി സ്റ്റീലും മൈക്ക് ക്‌നോസും ചേര്‍ന്ന് റാണയെ കസേരയ്ക്ക് അടിച്ചു വീഴ്ത്തിയത്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ റാണയെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച നടക്കുന്ന പ്രധാന മത്സരത്തില്‍ പങ്കെടുക്കരുതെന്നും വിശ്രമം വേണമെന്നുമായിരുന്നു റാണയ്ക്കുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശം. എന്നാല്‍ ഹാല്‍ദ്‌വാനിയില്‍ തന്റെ ആരാധകരെ സങ്കടത്തിലാക്കിയ നിമിഷത്തിന് പരിഹാരം കാണാതെ വിശ്രമമില്ലെന്നായിരുന്നു റാണയുടെ മറുപടി.

ചോരയ്ക്ക് ചോരയും കസേരയ്ക്ക് കസേരയുമായിരിക്കും ഞായറാഴ്ചയിലെ മത്സരത്തില്‍ മറുപടിയെന്നായിരുന്നു റാണ ആരാധകരോട് പ്രതികരിച്ചത്. പറഞ്ഞതുപോലെ റിങ്ങില്‍ റാണ പ്രതികാരവും ചെയ്തു. തന്നെ തലയ്ക്കടിച്ചു വീഴ്ത്തിയ വിദേശ താരങ്ങളായ ബ്രോഡി സ്റ്റീലിനെയും മൈക്ക് ക്‌നോസിനെയും മറ്റൊരു താരമായ അപ്പോളോ ലിയോണിനെയും പൊതിരെ തല്ലിയാണ് ഖാലി പ്രതികാരം തീര്‍ത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.