400 വര്‍ഷത്തിലേറെ പഴക്കമുള്ള ആദ്യകാല കിംഗ്‌സ് ജെയിംസ് വേര്‍ഷന്‍ ബൈബിളുകളിലൊന്ന് ബ്രിട്ടണിലെ പള്ളിയില്‍നിന്ന് കണ്ടെത്തി. ജിസ്ബണിലുള്ള സെന്റ് മേരീസ് ചര്‍ച്ചിന്റെ പിന്നാമ്പുറത്ത് സൂക്ഷിച്ചിരുന്ന പൊടിപിടിച്ചുകിടന്ന കബോര്‍ഡില്‍നിന്നാണ് ബെബിളിന്റെ കോപ്പി കണ്ടെത്തിയത്. 1611ല്‍ പ്രിന്റ് ചെയ്ത ബൈബിളാണിത്. കിംഗ്‌സ് ജെയിംസ് വേര്‍ഷനിലുള്ള ഒറിജിനല്‍ പതിപ്പില്‍ ഇതുവരെ ആറ് ബൈബിളുകള്‍ മാത്രമെ കണ്ടെത്തിയിട്ടുള്ളു.
ഇംഗ്ലീഷിലെ ഹി (അവന്‍) എന്ന വാക്കിന് പകരം ഷീ (അവള്‍) എന്ന വാക്കുപയോഗിച്ചിട്ടുള്ള ബൈബിളാണിത്. ഇങ്ങനെയൊരു തെറ്റ് കടന്ന് കൂടിയ ബൈബിളുകളെ ഷീ ബൈബിള്‍ എന്നാണ് ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ബൈബിളുകളായതിനാല്‍ ഇതിന് 250,000 പൗണ്ട് മൂല്യം കല്‍പ്പിക്കപ്പെടുന്നുണ്ട്. പഴയനിയമത്തിലെ റൂത്തിന്റെ പുസ്തകത്തില്‍ മൂന്നാം അദ്ധ്യായം 15ാം വാക്യത്തിലാണ് അവന്‍ എന്നതിന് പകരമായി അവള്‍ എന്ന് ഉപയോഗിച്ചിരിക്കുന്നത്.
അപൂര്‍വമായ ഈ ബൈബിള്‍ ഇപ്പോള്‍ സെന്റ് മേരീസ് ചര്‍ച്ചില്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. മറ്റുള്ള ഗ്രേറ്റ് ഷീ ബൈബിളുകള്‍ ഒക്‌സഫോര്‍ഡ്, കേംബ്രിഡ്ജ് സര്‍വകലാശാലകളിലും, സലിസ്‌ബെറി, എക്‌സീറ്റര്‍, ദര്‍ഹാം കത്തീഡ്രലുകളിലുമാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല