സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ബീറ്റില്‍സിലെ മരണത്തിന്റെ പാട്ടുകാര്‍ സിറിയയില്‍ പിടിയില്‍. ഐഎസിലെ കുപ്രസിദ്ധ സംഘമായ ദി ബീറ്റില്‍സിലെ രണ്ട് ബ്രിട്ടീഷ് ഭീകരര്‍ സിറിയയില്‍ പിടിയിലായി. സിറിയന്‍ കുര്‍ദിഷ് പോരാളികളാണ് ഇവരെ പിടികൂടിയതെന്ന് യുഎസ് അറിയിച്ചു.
ഐഎസിലെ തലയറുക്കുന്ന കുപ്രസിദ്ധ സംഘത്തിലെ ശേഷിക്കുന്ന രണ്ട് അംഗങ്ങളായ അലക്‌സാണ്ട കോട്ടി, ഇഐ ഷാഫീ എല്‍ഷെയ്ക്ക് എന്നിവരാണ് പിടിയിലായത്. ഈ സംഘം ഇതുവരെ 27 ബന്ധികളെ തലയറുത്ത് കൊന്നിട്ടുണ്ട്. സംഘത്തിന്റെ തലവനായിരുന്ന ജിഹാദി ജോണ്‍ എന്നറിയപ്പെട്ടരുന്ന മുഹമ്മദ് എമാസി സിറിയയില്‍ 2015 ല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
മറ്റൊരു സംഘാംഗമായ അയിനെ ഡേവിസ് തുര്‍ക്കിയില്‍ ജയിലിലാണ്. തലയറുക്കുന്ന സംഘത്തിലെ നാലു പേരും ബ്രിട്ടീഷുകാരായിരുന്നു. ഇതോടെ ദി ബീറ്റില്‍സ് എന്ന പേരില്‍ കുപ്രസിദ്ധമായ സംഘത്തിന്റെ കഥ കഴിഞ്ഞതായാണ് വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല