1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2012

അടുത്ത കാലത്ത് ബ്രിട്ടനിലെ പല മലയാളികളുടെയും വീടുകളില്‍ വന്‍തോതില്‍ മോഷണങ്ങള്‍ അരങ്ങേറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം മലയാളികള്‍ മാത്രമല്ല ബ്രിട്ടീഷുകാരും ഇത്തരത്തില്‍ വന്‍തോതില്‍ മോഷണത്തിന് ഇരകളായിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. ഇത്തരത്തില്‍ ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ ഭവനഭേദനം നടത്തുന്ന ഇടങ്ങളുടെ വിശദവിവരങ്ങള്‍ പുറത്ത് വന്നു.

യോര്‍ക്ക്ഷയരും ലണ്ടനുമാണ് ഒന്നാം സ്ഥാനത്തെത്തുവാന്‍ മത്സരിക്കുന്നത്. ആദ്യ ഇരുപതില്‍ പകുതിയോളം ലണ്ടന്‍ കേന്ദ്രീകരിച്ച ഇടങ്ങളാണ്. പിന്നെ ബര്‍മിംഗ്ഹാം, ലിങ്കണ്‍ഷയര്‍, ഹാര്‍ട്ട്ഫോര്‍ഡ്ഷയര്‍ എന്നിവ പട്ടിക പൂര്‍ത്തിയാക്കുന്നു. ഇവയുടെ പോസ്റ്റ്‌ കോഡ്‌ അടക്കമാണ് പുറത്തു വിട്ടിരിക്കുന്നത്.

ഈ ഇടങ്ങളിലെ വീട്ടുടമസ്ഥര്‍ ജാഗരൂകരായി ഇരുന്നാല്‍ പലതും സംരക്ഷിക്കാന്‍ സാധിക്കും. ഏതു സമയത്താണ് കള്ളന്‍ കയറുക എന്ന് നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല. വീട് സാധനങ്ങളുടെ ഇന്‍ഷുറന്‍സ്‌ പുതുക്കേണ്ട ആവശ്യകത ഏറെയാണ്. അവ നഷ്ട്ടപെട്ടു കഴിഞ്ഞാലും സാമ്പത്തികമായി പിടിച്ചു നില്‍ക്കാന്‍ ഇന്‍ഷുറന്‍സ്‌ സഹായിക്കും.

കഴിഞ്ഞ പന്ത്രണ്ടു മാസത്തിനുള്ളില്‍ മൂന്ന് മില്ല്യന്‍ പേരാണ് ഹോം ഇന്‍ഷുറന്‍സ്‌ ക്ലെയിം ചെയ്തത് ഇതിലെ മിക്കവാറും ആളുകള്‍ താമസിക്കുന്നത് ഇപ്പോള്‍ പുറത്തു വിട്ട ഇടങ്ങളിലാണ്. സ്റ്റോക്ക്‌ ന്യൂവിങ്ങ്ടന്‍ ആണ് ഈ ലിസ്റ്റിലെ മുന്‍പന്‍. ആയിരം വീടെടുത്താല്‍ 33.6 വീട്ടിലും ഇവിടെ ഭവനഭേദനം നടന്നു.മറ്റുള്ളവരുടെ കണക്കുകള്‍ പിറകെ കൊടുക്കുന്നു. ഈ ഇടങ്ങളിലെ വീട്ടുകാര്‍ അല്പം ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും.

 

The 20 most burgled post codes

Postcode District Town County / City Number of theft claims per 1000 enquiries
1 N16 Stoke Newington London 33.6
2 BD10 Apperley Bridge Bradford 31.7
3 B71 West Bromwich West Midlands 31.7
4 N22 Wood Green London 30.3
5 LS13 Bramley, Rodley, Swinnow Leeds 30
6 LS15 Austhorpe, Barwick-in-Elmet, Colton, Cross Gates, Halton, Halton Moor, Scholes, Whitkirk Leeds 28.9
7 BD18 Saltaire, Shipley, Windhill, Wrose Bradford 28.6
8 LS7 Chapel Allerton, Chapeltown, Little London, Meanwood, Potternewton, Sheepscar Leeds 27.4
9 DN2 Intake, Wheatley, Wheatley Hills Doncaster 27.3
10 SW16 Streatham London 27.2
11 LS8 Fearnville, Gipton, Gledhow, Harehills, Moortown, Oakwood, Roundhay Leeds 27.1
12 UB7 West Drayton, Harmondsworth, Sipson, Yiewsley, Longford Greater London 26.4
13 IG8 Woodford Green London 26.2
14 EN5 Barnet Hertfordshire 26.1
15 B75 Sutton Trinity, Falcon Lodge, Rectory Birmingham 25.9
16 DN35 Cleethorpes North East Lincolnshire 25.9
17 S13 Handsworth, Richmond, Woodhouse Sheffield 25.8
18 BD2 Eccleshill, Fagley, Wrose Bradford 25.6
19 LS12 Armley, Farnley, New Farnley, Wortley Leeds 25.2
20 NW7 Mill Hill London 25

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.