സ്വന്തം ലേഖകന്‍: വനിതാ ദിനത്തില്‍ ബോളിവുഡ് സുന്ദരി മധുബാലയെ മെര്‍ലിന്‍ മണ്‍റോയോട് ഉപമിച്ച് ന്യൂയോര്‍ക്ക് ടൈംസ്. അനുപമ സൗന്ദര്യത്തിന്റെയും അഗാധ ദുഃഖത്തിന്റെയും നായിക എന്നാണ് മരിലിനോട് ഉപമിച്ചുകൊണ്ട് പത്രം മധുബാലയെ വിശേഷിപ്പിച്ചത്. ഒന്‍പതാം വയസ്സില്‍ അഭിനയജീവിതം തുടങ്ങിയ മധുബാല, അമര്‍, ബര്‍സാത് കി രാത്, മുഗള്‍ ഇ അസം തുടങ്ങിയ ക്ലാസിക് ചിത്രങ്ങളില്‍ നായികയായി.
ഹൃദ്രോഗിയായി 1969 ഫെബ്രുവരി 23നു മരിക്കുമ്പോള്‍ പ്രായം 36. നടന്‍ ദിലീപ് കുമാറുമായുള്ള പ്രണയനഷ്ടവും ഗായകനും നടനുമായ കിഷോര്‍ കുമാറുമായുള്ള അസന്തുഷ്ട ദാമ്പത്യവും അയിഷ ഖാന്‍ എഴുതിയ ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. ‘ഓവര്‍ലുക്ഡ്’ എന്നു പേരിട്ട പ്രത്യേക വിഭാഗത്തിലാണു ലോകമെമ്പാടുനിന്നുമുള്ള 15 വനിതാരത്‌നങ്ങള്‍ക്കു ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നത്.
എഴുത്തുകാരി സില്‍വിയ പ്ലാത്ത്, ആഡ ലവ്‌ലേസ്, എന്റീറ്റ ലാക്‌സ്, മാര്‍ഷ പി.ജോണ്‍സന്‍, ഡിയാന്‍ ആര്‍ബസ്, മാര്‍ഗരറ്റ ആബട്, ക്വിയു ജിന്‍ തുടങ്ങിയവരെക്കുറിച്ചാണു മറ്റു ലേഖനങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല