ഭാവിയിലെ എന്‍എച്ച്എസ് വാര്‍ഡുകള്‍ എങ്ങനെയായിരിക്കും? ഇതിനുള്ള ഉത്തരമാണ് ദി റോയല്‍ ലണ്ടന്‍ ഹോസ്പ്പിറ്റലിലെ വാര്‍ഡുകള്‍, കാരണം ഈ വാര്‍ഡുകള്‍ കണ്ടാല്‍ ഇതൊരു ആശുപത്രിയാണോ അതോ ഹോട്ടലാണോ എന്നൊരു സംശയം നമുക്കുണ്ടാകും അത്രയേറെ അത്യാധുനിക സൌകര്യങ്ങളും മറ്റും ലഭ്യമാണ് ഇവിടെ.
ഡിസൈനില്‍ വരെ അത്യാനുധുനികത, എന്തിനേറെ ആശുപത്രിയിലെ പകുതിയോളം വരുന്ന രോഗികള്‍ക്ക് കൃത്യമായി പറഞ്ഞാല്‍ 727 ബെഡുകള്‍ സിംഗിള്‍ ആയിട്ടാണ് അതും നല്ല കിടിലം റൂമുകളില്‍. മറ്റു റൂമുകളില്‍ കൂടിയാല്‍ നാല് ബെഡ് വരെ മാത്രമേ അനുവദിചിട്ടുമുള്ളൂ. ഇതൊക്കെക്കൊണ്ട് തന്നെ സാധാരണ ആശുപത്രി വാര്‍ഡുകളില്‍ കാണുന്ന ബഹളങ്ങളോ ആള്‍ക്കൂട്ടങ്ങലോ ഇവിടെ കാണുകയുമില്ല, അപ്പോള്‍ പിന്നെ ഇതുകണ്ടോ ഇതൊരു ഹോട്ടല്‍ ആണെന്ന് സംശയിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ.
1757 ല്‍ സ്ഥാപിതമായ ദി ന്യൂ റോയല്‍ ആശുപത്രി രോഗികള്‍ക്ക് ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൌകര്യങ്ങളോടു കൂടിയ വാര്‍ഡുകള്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. പെട്ടെന്ന് വൃത്തിയാക്കാന്‍ ഉതകുന്ന തരത്തിലുള്ള ചുമരുകളും തറകളുമാണ് ആശുപത്രിയുടെ മറ്റൊരു പ്രത്യേകത, അതും പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്തരുടെ മേല്‍നോട്ടത്തില്‍ നിര്മിച്ചിരിക്കുന്നവയാണ്. അത്യാഹിത വിഭാഗത്തിന്റെ കാര്യമെടുക്കുകയാണെങ്കില്‍ മൂന്ന് ഫൂട്ട്ബോള്‍ പിച്ചുകളുടെ വലിപ്പമുണ്ട് അവയ്ക്ക്. 7/7 ലണ്ടന്‍ ബോംബ് സ്ഫോടനം നടന്ന സമയത്ത് 200 പേര്‍ക്കാണ് ഇവിടെ വെച്ച് ഒരേ സമയം ചികിത്സ നല്‍കിയത് എന്നും ഓര്‍ക്കണേ.
അഞ്ചു വര്‍ഷമെടുത്താണ് ഈ ആശുപത്രി പണിതുയര്‍ത്തിയത് മൊത്തം 650 മില്യന്‍ പൌണ്ടായിരുന്നു നിര്‍മ്മാണ ചിലവ്. ഹെല്‍ത്ത് ചീഫുകള്‍ ഇതിനെ വിശേഷിപ്പിച്ചത്ത് ഇതൊരു വിപ്ലവമാണ് എന്നായിരുന്നു. എന്തായാലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ മാറ്റങ്ങള്‍ മറ്റു ആശുപത്രികളിലും കൂടി വൈകാതെ ലഭ്യമാകുമ്പോള്‍ നിലവിലെ വൃത്തിഹീനമായ, ബഹളങ്ങള്‍ നിറഞ്ഞ, ആളുകള്‍ നിറഞ്ഞ വാര്‍ഡുകളോട് വിട പറയാം.
ആശുപത്രി സ്ഥാപിച്ചിരുന്ന കാലത്തെ പ്രധാന രോഗങ്ങള്‍ പനിയും മറ്റുമായിരുന്നു ഇന്നാണെങ്കില്‍ ലണ്ടനിലെ ജനസംഖ്യ 7.7 മില്യന്‍ ആയതിനൊപ്പം രോഗികളുടെ എണ്ണത്തിലും ഒപ്പം രോഗങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി ഈയൊരു സാഹചര്യത്തില്‍ റോയല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയത് 130000 രോഗികള്‍ ആണെന്ന കണക്കു നോക്കുമ്പോള്‍ മനസിലാകും ആരോഗ്യമേഖല കൂടുതല്‍ നിലവാരം ഉള്ളതാക്കേണ്ടതിന്റെ പ്രാധാന്യം.
ഇവിടെ 40 ശതമാനം ബെഡുകളും സിംഗിള്‍ ആകുന്നതിനോപ്പം വാര്‍ഡുകളില്‍ ഒരേ ലിംഗത്തില്‍ പെട്ടവരെ മാത്രമേ താമസിപ്പിക്കുകയുള്ളൂ. എന്‍ എച്ച് എസിന്റെ എല്ലാ നിയമങ്ങളും അനുസരിച്ചുകൊണ്ട്. എന്തായാലും ബ്രിട്ടനിലെ ആരോഗ്യ രംഗം സാമ്പത്തികമായി പല പ്രശങ്ങളും അഭിമുഖീകരിക്കുന്നുണ്ട് എങ്കിലും ഇത്തരം സൗകര്യം കൂടിയ വാര്‍ഡുകള്‍ ഉണ്ടാകുന്ന പക്ഷം നിലവാര തകര്‍ച്ച നേരിടുകയാണെന്ന ആരോപണം കാറ്റില്‍ പറക്കും എന്നുറപ്പാണ്. എന്തായാലും നമുക്ക് കാത്തിരുന്നു കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല