സ്വന്തം ലേഖകന്‍: ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയില്‍ ദ റെനവന്റിന്റെ തേരോട്ടം, പ്രധാന മൂന്നു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. എഴുപത്തി മൂന്നാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ അലെജാന്‍ഡ്രോ ഇനാരിറ്റു സംവിധാനം ചെയ്ത ദ റെനെവന്റ് മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍ എന്നിങ്ങനെ മൂന്നു പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി.
ഇനാരിറ്റു മികച്ച സംവിധായകനായപ്പോള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ലിയാനാഡോ ഡി കാപ്രിയോ മികച്ച നടനുള്ള പുരസ്‌കാരം നേടി. മികച്ച ഡ്രാമ ചിത്രത്തിനുള്ള പുരസ്‌കാരവും റെനെവന്റ് നേടി. ഡ്രാമ വിഭാഗത്തില്‍ റൂമിലെ നായിക ബ്രയി ലാന്‍സനാണ് മികച്ച നടി.
കെയ്റ്റ് വിന്‍സ്ലറ്റ്, മാറ്റ് ഡാമന്‍, സില്‍വസ്റ്റര്‍ സ്റ്റാള്‍വണ്‍, ജോന്‍ഹാം എന്നിവരാണ് സഹനടീനടന്മാര്‍ക്കുള്ള പുരസ്‌കാരം നേടിയത്. സ്റ്റീവ് ജോബ്‌സ് എന്ന ചിത്രത്തില്‍ ജോന ഹോഫ്മാന്‍ എന്ന കഥാപാത്രമാണ് കെയ്റ്റ് വിന്‍സ്ലറ്റിനെ പുരസ്‌കാര പട്ടികയില്‍ ഇടംനേടിക്കൊടുത്തത്. ഡാനി ബോയ്ല്‍ സംവിധാനംചെയ്ത ഈ ചിത്രത്തിലൂടെ ആരന്‍ സോര്‍ക് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.
മ്യൂസിക്കല്‍/കോമഡി വിഭാഗത്തില്‍ ദ മാര്‍ഷ്യന്‍ എന്ന ചിത്രത്തില്‍ മാര്‍ക് വാട്‌നിയെ അവതരിപ്പിച്ച ഡാമന്‍ മികച്ച നടനായി. ജെന്നിഫര്‍ ലോറന്‍സാണ് ഈ വിഭാഗത്തില്‍ മികച്ച നടി. ക്രീഡിലെ അഭിനയത്തിനാണ് സില്‍വസ്റ്റര്‍ സ്റ്റാള്‍വണ്‍ പുരസ്‌കാരം നേടിയത്. ടിവി ഡ്രാമ വിഭാഗത്തില്‍ തരജി പി ഹെന്‍സണാണ് മികച്ച നടി. ജോണ്‍ ഹാമാണ് മികച്ച നടന്‍.
ലിമിറ്റഡ് ടെലിവിഷന്‍ പരമ്പരവിഭാഗത്തില്‍ ലേഡി ഗാഗ മികച്ച നടിയായി. മറ്റു പുരസ്‌കാരങ്ങള്‍: മികച്ച സംഗീതം–എന്‍യോ മെറികോണ്‍ (ഫെയ്റ്റ്ഫുള്‍ എയ്റ്റ്), മികച്ച ഒറിജിനല്‍ ഗാനം–റൈറ്റിങ്‌സ് ഓണ്‍ ദ വോള്‍ (സാം സ്മിത്ത്, സ്‌പെക്ടര്‍), മികച്ച അനിമേഷന്‍ ചിത്രം–ഇന്‍സൈഡ് ഔട്ട്, മികച്ച വിദേശചിത്രം (ഹംഗറി).
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല