ഷോപ്പിംഗ് ചെയ്യുമ്പോള്‍ വാങ്ങുന്ന സാധനങ്ങളുടെ ബില്ലില്‍ പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ടാകും ഇത് നിങ്ങളുടെ അവകാശങ്ങളെ ബാധിക്കുന്നില്ല (this does not affect your statutory rights)എന്ന അറിയിപ്പ്. കണ്ടെങ്കില്‍ തന്നെ അത് നമ്മള്‍ ശ്രദ്ധിക്കാറുമില്ല. സത്യത്തില്‍ എന്തായിരിക്കും അത് കൊണ്ട് ഉദ്ദേശിച്ചത് എന്ന്‍ പലര്‍ക്കും അറിയില്ല. ഉപഭോക്താവിന് സ്വന്തമായ പല അവകാശങ്ങളും ഉണ്ടെന്നത് തന്നെ പലര്‍ക്കും അറിയില്ല എന്നിരിക്കെ 1979 ല്‍ നിലവില്‍ വന്ന സെയില്‍ ഓഫ് ഗുഡ് ആക്റ്റ് എന്താണെന്ന് നമുക്കൊന്ന് നോക്കാം.
ഏതു സമയത്താണ് ഈ നിയമം പ്രയോഗിക്കുക
നമ്മള്‍ ഒരു വില്പനക്കാരനില്‍ നിന്ന് എന്ത് വാങ്ങുമ്പോഴും ഈ നിയമം ബാധകമാകും. അത് പുതിയത് ആയാലും സെക്കന്‍ഡ് ഹാന്‍ഡ് ആയാലും. ചില്ലറകച്ചവടക്കാരനില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയാലും ഈ നിയമം നമ്മെ സഹായിക്കുവാന്‍ ഉണ്ടാകും. നമ്മള്‍ ഒരു സാധനം വില്പ്പനകാരനില്‍ നിന്നും വാങ്ങുകയാണെങ്കില്‍ വില്പനക്കാരനും നമ്മളും തമ്മില്‍ ഒരു കരാര്‍ ഉണ്ടാകുന്നു. നമ്മള്‍ വാങ്ങുന്ന സാധനം മൂന്ന് കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഒന്ന് വാങ്ങുന്ന സാധനത്തെ പറ്റിയുള്ള വിവരണം,വാങ്ങുന്ന സാധനം ഉപഭോതാവിന്റെ ഉദ്ദിഷ്ട്ട കാര്യത്തിനു കൃത്യമായിരിക്കുമോ? ഗുണഗണങ്ങള്‍ തൃപ്തികരമാണോ? തുടങ്ങിയവയാണിവ.
വാങ്ങുന്ന ഉല്‍പ്പന്നത്തെ പറ്റിയുള്ള വിവരണം
വാങ്ങുന്ന സാധനങ്ങള്‍ എന്ത് കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നുള്ള വിവരണം ആണ് ഇതില്‍ ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ 100% കോട്ടണ്‍ എന്ന് എഴുതുന്നത് പോലെ എന്ത് വാങ്ങിയാലും അതിനെക്കുറിച്ചുള്ള സത്യസന്ധമായ വിവരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അതിനെക്കുറിച്ച് നമുക്ക് പരാതിപ്പെടാം.
വാങ്ങുന്ന സാധനം ഉപഭോതാവിന്റെ ഉദ്ദിഷ്ട്ട കാര്യത്തിനു കൃത്യമായിരിക്കുമോ?
ഒരു സാധനത്തിന്റെ ആവശ്യം,ലക്‌ഷ്യം,പ്രയോജനം എന്നിവ ഉപഭോക്താവ് കരുതുന്ന രീതിയില്‍ത്തന്നെ ആണോ എന്ന വിവരണമാണിത്. ഉദാഹരണത്തിന് നമ്മുടെ പ്രിന്ററിനു ആവശ്യമായ മഷി ചോദിക്കുകയാണെങ്കില്‍ ലഭിക്കുന്നത് മറ്റൊന്നാണ് എങ്കില്‍ നമുക്ക് പരാതിപ്പെടാവുന്നതാണ്. ഇത് പോലുള്ള കാര്യങ്ങളാണ് ഈ നിയമം അനുശാസിക്കുന്നത്.
ഗുണഗണങ്ങള്‍ തൃപ്തികരമായിരിക്കണം
ഈ നിയമം ആണ് പലപ്പോഴും കച്ചവടക്കാര്‍ക്ക് പ്രശ്നവും ഉപഭോക്താവിനു ആശ്വാസവും ആകുക. ഗുണം തൃപ്തികരം അല്ലെങ്കില്‍ നമുക്ക് പരാതിപ്പെടാം. വില്‍ക്കുന്ന സാധനങ്ങള്‍ക്ക് ഉണ്ടായിരിക്കേണ്ട ചില ഗുണഗണങ്ങള്‍ താഴെ.
*വിവരണവും പ്രയോജനത്തെപറ്റിയുള്ള കാര്യവും- ഇവിടെയും ഈ കാര്യങ്ങള്‍ ഒരു പരിധി വരെ ഉപയോഗിക്കപെടുന്നുണ്ട്.
*വില- പ്രസിദ്ധപ്പെടുത്തിയ വിലയേക്കാള്‍ അധികം വില ഏതെങ്കിലും കച്ചവടക്കാരന്‍ ചോദിക്കുകയാണെങ്കില്‍ നമുക്ക് തീര്‍ച്ചയായും പ്രതികരിക്കുവാനുള്ള അവകാശം ഉണ്ട്.
*ബാഹ്യരൂപവും അതിന്റെ നിലവാരവും- ഉപഭോക്താവിന് എടുക്കാന്‍ കഴിയുന്ന തരത്തില്‍ പാക്ക് ചെയ്തതായിരിക്കണം കാര്യങ്ങള്‍. പാക്ക് പൊട്ടിയതാണെങ്കിലോ കൃത്യമായി പൊതിഞ്ഞിട്ടില്ലെങ്കിലോ നമുക്ക്
പരാതിപ്പെടാം.
*ചെറിയ തകരാര് പോലും ഉണ്ടാകരുത്- വില്പനയ്ക്കായി വച്ചിരിക്കുന്ന
സാധങ്ങള്‍ക്ക് ഒരു ചെറിയ തകരാര് പോലും ഉണ്ടാകരുത്.
*സുരക്ഷിതത്വം- ഉപഭോക്താവിന് ദോഷം വരുന്ന രീതിയില്‍ ഒന്നും തന്നെ സാധനങ്ങളില്‍ ഉണ്ടാകാന്‍ പാടുള്ളതല്ല.
*സ്ഥിരത- സാധങ്ങള്‍ നീണ്ടു നില്‍ക്കേണ്ട ആവശ്യകതയെപറ്റിയാണ് ഈ നിയമം.
ഒരു നിശ്ചിത കാലയളവിനുള്ളില്‍ സാധങ്ങളുടെ ഗുണം നഷ്ട്ടപെടുകയാണെങ്കിലും നമുക്ക് പരാതി കൊടുക്കാവുന്നതാണ്.
ആറു മാസ നിയമം
സ്ഥിരതയെ പറ്റിയാണ് ഈ നിയമം. ആറുമാസത്തോളം ഒരു പ്രോടക്റ്റ് വിറ്റു പോയില്ല എങ്കില്‍ അതിന്റെ പകരം പുതിയ സാധനങ്ങള്‍ വയ്ക്കണം എന്ന യൂറോപ്യന്‍ നിയമം ബ്രിട്ടനെ താങ്ങി നിരത്തുന്നുണ്ട്. അതിനാല്‍ തന്നെ വലിയ രീതിയില്‍ ഈ പ്രശ്നം ബ്രിട്ടനെ ബാധിക്കുന്നില്ല. ആറുമാസത്തിനുള്ളില്‍ ആണ് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതെങ്കില്‍ തെളിവുകള്‍ സഹിതം നമുക്ക് പരാതിപ്പെടാവുന്നതാണ്. ഒരു വിദഗ്ദന്റെ റിപ്പോര്‍ട്ട് വഴി നമുക്ക് ഇതിനെതിരെ പരാതിപ്പെടാവുന്നതാണ്.
പണം തിരികെ
ഈ നിയമങ്ങള്‍ ഒന്നും പാലിക്കാത്ത ഉല്പന്നങ്ങള്‍ക്കെതിരെ പരാതിപെട്ടാല്‍ തീര്‍ച്ചയായും നഷ്ടപരിഹാരം അടക്കം നമ്മുടെ പണം തിരികെ ലഭിക്കും. ഉത്പന്നത്തിന്റെ പ്രശ്നങ്ങള്‍ പറഞ്ഞു മനസിലാകുവാനും പുതിയ സാധനം വാങ്ങുവാനും ആദ്യം ശ്രമിക്കുക. കഴിഞ്ഞില്ല എങ്കില്‍ നമുക്ക് പരാതിപ്പെടാവുന്നതാണ്.
നിയമങ്ങള്‍ ശ്രദ്ധിക്കുക
ഒരു സ്വകാര്യ വില്പനക്കാരനില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ നമുക്ക് ലഭിക്കുന്ന നിയമസംരക്ഷണം എന്തൊക്കെ എന്ന് ശ്രദ്ധിക്കുക. വില്പനക്കാരന്‍ മാറ്റി നല്‍കാന്‍ സാധിക്കില്ല എന്ന് വാശി പിടിച്ചാല്‍ പരാതിപ്പെടുക തന്നെ ചെയ്യുക. പല ഉപഭോക്താക്കളും നിയമത്തിന്റെ ഈ സൌജന്യം അറിയാതെ വിഷമതകളില്‍ പെടാറുണ്ട്. അതിനാല്‍ തന്നെ നമ്മുടെ അവകാശങ്ങള്‍ നമ്മള്‍ തന്നെ നേടിയെടുക്കേണ്ടതുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല