കൂടുതല്‍ കാലം സന്തോഷത്തോടെ ഭൂമിയില്‍ ജീവിക്കുക എന്ന് ആഗ്രഹിക്കാത്ത ആരും തന്നെയുണ്ടാകില്ല. പക്ഷെ ആയുസ് എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നുമാത്രം ആര്‍ക്കും അറിയില്ല. ശാസ്ത്രലോകം ഇപ്പോള്‍ ഇതിനും ഉത്തരം കണ്ടെത്തിയിരിക്കുകയാണ്. ഒന്നിടവിട്ട് പട്ടിണി കിടക്കുന്നത് ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്നാണ് പുതിയ ഗവേഷണ ഫലം. ബ്രിട്ടനിലെ ജനങ്ങളില്‍ എഴുപതു ശതമാനം പേരും പട്ടിണിയിലേക്ക് എന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഈ ഗവേഷണ ഫലവും പുറത്തു വന്നത് എന്നത് തികച്ചും ആകസ്മികമാണ് എന്ന് കരുതാം നമുക്ക്.
അമേരിക്കയിലെ വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത് ബുദ്ധി കൂര്‍മതക്കും ഭാരം കുറയുന്നതിനും ഇടയാക്കും. മൃഗങ്ങളില്‍ നടത്തിയ ഗവേഷണം അനുകൂലമായ ഫലമാണ് നല്‍കിയിരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജിംഗ് ആണ് ഈ ഗവേഷണങ്ങള്‍ നടത്തിയത്. ഇതേ ഗവേഷണത്തില്‍ മനുഷ്യരില്‍ ഭക്ഷണത്തിന്റെ കൃത്യമായ നിയന്ത്രണം ഹൃദയം തുടങ്ങിയ അവയവങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിച്ചിരുന്നു. മാത്രവുമല്ല അല്‍ഷിമേഴ്സ് തുടങ്ങിയ വാര്‍ദ്ധക്യകാല രോഗ സാധ്യത ഇതിനാല്‍ കുറയുന്നുമുണ്ട്. ഗവേഷണ വിദഗ്ദ്ധനായ മാര്‍ക്ക് മാറ്റ്സന്‍ പറയുന്നത് ഭക്ഷണ ക്രമങ്ങളില്‍ മാറ്റം വരുത്തുന്നത് ആയുസ്സിനെ ബാധിക്കും എന്നാണു.
ഭക്ഷണം കുറവ് കഴിക്കുന്നത് ദീര്‍ഘായുസ്സ് പ്രദാനം ചെയ്യുന്നു. ഇത് തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു. ഇടവിട്ട ദിവസങ്ങളില്‍ ആഹാരം വര്‍ജിക്കുന്നതാണ് മികച്ച വഴിയായി ഇദ്ദേഹം സൂചിപ്പിക്കുന്നത്. എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഒരു കൂട്ടം എലികള്‍ക്ക് ഇടവിട്ട ദിനങ്ങളില്‍ ഭക്ഷണം കൊടുക്കുകയും മറ്റൊരു കൂട്ടത്തിനു ദിവസവും ഭക്ഷണം കൊടുക്കുകയും ചെയ്തു. ഇതില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഭക്ഷണം കൊടുത്ത എലികളില്‍ ഇന്‍സുലിനോട് കൂടുതല്‍ പ്രതികരിച്ചു.
ഇത് പ്രമേഹം പോലെയുള്ള രോഗങ്ങള്‍ക്ക് ഒരു വഴിതിരിവായേക്കും എന്ന് ഗവേഷകര്‍ പ്രത്യാശ പ്രകടിപ്പിച്ചു. മാനസിക സമ്മര്‍ദ്ദത്തിനെതിരെ ഒരളവു വരെ ചെറുത് നില്‍ക്കുന്നതിനു പട്ടിണി കിടക്കുന്നവര്‍ക്ക് സാധിക്കും എന്ന് ഗവേഷണഫലം വ്യക്തമാക്കുന്നു. ഇതിനു മുന്‍പത്തെ ഗവേഷണം നിരാഹാരം ക്യാന്‍സറിനെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. എന്തായാലും സാമ്പത്തിക പ്രതിസന്ധി വേണ്ടതില്‍ അധികം പ്രഹരം ഏല്‍പ്പിച്ചു കൊണ്ടിരിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് ഒരു നേരത്തെ ഭക്ഷണം ഇടയ്ക്കൊക്കെ ഒഴിവാക്കാന്‍ ഒരു കാരണം കൂടിയായെന്നും പറയാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല