സ്വന്തം ലേഖകന്‍: ഇനി പറക്കാം; പൊതുഗതാഗത രംഗത്തെ വിപ്ലവമായി ഡ്രൈവറില്ലാ സ്‌കൈ പോഡ്‌സ് അവതരിപ്പിച്ച് ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബായ് കിരിടവകാശിയും യുഎഇ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും സ്‌കൈ പോഡ്‌സ് പരിശോധിച്ചു. സ്‌കൈവേ ഗ്രീന്‍ടെക് കമ്പനിയുടെ രണ്ടു മോഡലുകളാണ് പരിശോധിച്ചത്.
ഭാവി വാഹനങ്ങളെ കുറിച്ചുള്ള റോഡ്‌സ് ആന്‍!ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുടെ പഠനങ്ങളാണ് സ്‌കൈ പോ!ഡ്‌സിന്റെ സാധ്യതകളിലേക്ക് എത്തിയത്. ആര്‍ടിഎയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മത്താര്‍ അല്‍ തയെര്‍ സ്‌കൈ പോഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കൊടുത്തു. ഇലക്ട്രിക് വാഹനങ്ങളേക്കാള്‍ അഞ്ച് മടങ്ങ് കുറവ് പവര്‍ മാത്രമേ സ്‌കൈ പോഡ് ഉപയോഗിക്കുന്നുള്ളൂ.
സ്‌കൈ പോഡ്‌സിന്റെ ആദ്യത്തെ മോഡല്‍ യൂണിബെക്കാണ്. ഇലക്ട്രിക്‌സ്‌പോര്‍ട്‌സ് വെഹിക്കിളുകളുടെ മിക്‌സാണ് ഈ മോഡല്‍. ആകാശപാതയിലൂടെ സ്റ്റീവ് ചക്രങ്ങളില്‍ മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകും. ഭാരം കുറവുള്ള ഈ മോഡലിന് രണ്ട് യാത്രക്കാരേയും വഹിക്കാന്‍ സാധിക്കും.
ദീര്‍ഘദൂര യാത്ര ലക്ഷ്യമിട്ടുള്ള യൂണികാറാണ് രണ്ടാമത്തെ മോഡല്‍. നാലു മുതല്‍ ആറ് വരെ യാത്രക്കാരെ ഉള്‍ക്കൊളളാനാകും. ഈ മോഡലിനും മണിക്കൂറില്‍ 150 കിലോമീറ്ററാണ് വേഗത. ദുബായിയുടെ അന്താരാഷ്ട്ര നിലവാരത്തിന് ചേര്‍ന്നാണ് യൂണികാറിന്റെ ഡിസൈന്‍. 2030ഓടെ സ്‌കൈ പോ!ഡ്‌സ് പൂര്‍ണമായും യാത്രക്കാര്‍ക്കായി തയ്യാറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല