ഉറങ്ങാതിരിക്കുന്നത് തടി എങ്ങിനെ കൂട്ടും എന്നല്ലേ? ഉറങ്ങാതെ ഉണ്ടാകുന്ന ക്ഷീണം ഭക്ഷണം കൂടുതല്‍ കഴിക്കുവാന്‍ കാരണമാകുമെന്നാണ് പുതിയ ഗവേഷണം പറയുന്നത്. രാത്രിയില്‍ കൃത്യമായ വിശ്രമം ലഭിക്കാത്തവര്‍ക്ക് തടി കൂടും എന്നാണു ഈ പഠനം വ്യക്തമാക്കുന്നത്. രോചെസ്ട്ടര്‍ നിന്നുള്ള മയോ ക്ലിനിക് ആണ് ഈ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ഉറക്കം തടസപ്പെട്ടവര്‍ കൂടുതല്‍ കാലറി അകത്താക്കും എന്നാണു ഇത് പറയുന്നത്.
പതിനേഴോളം പേരില്‍ എട്ടു രാത്രികളില്‍ നടത്തിയ നിരീക്ഷണമാണ് ഈ ഫലം പുറത്തു കൊണ്ട് വന്നത്. ഉറക്കത്തില്‍ ഉണ്ടാകുന്ന ഇരുപതു മിനിറ്റിന്റെ കുറവ് പോലും ഓരോ ദിവസവും 549 അധിക കാലറി ശരീരതിനോട് കൂട്ടിച്ചേര്‍ക്കും. മാത്രവുമല്ല അടുത്ത ദിവസം ഉണ്ടാകുന്ന ക്ഷീണം അധിക കാലറിയേ ഉപയോഗപ്പെടുത്തുന്നുമില്ല. 28% മുതിര്‍ന്നവരും ഉറക്കം കൃത്യമായി ലഭിക്കാത്തവരാണ് എന്നിരിക്കെ ഈ പഠനം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
ഈ ഗവേഷണം വലിയ രീതിയിലേക്ക് പരീക്ഷിക്കുവാനാണ് അധികൃതരുടെ തീരുമാനം. ഉറക്കമില്ലായ്മ പല പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് മുന്‍പേ പഠനങ്ങള്‍ വന്നിരുന്നു എങ്കിലും അത് ഭാരം കൂടുന്നതിനു കാരണമാകും എന്ന് ആദ്യമായിട്ടാണ് അറിഞ്ഞിരിക്കുന്നത്. മുന്‍പ് ഉറക്കമില്ലായ്മ രോഗപ്രതിരോധ ശേഷി കുറയ്ക്കും എന്ന് പഠനം വന്നിരുന്നു. ഇനി ആരും ഉറക്കത്തില്‍ പിശുക്ക് കാണിക്കണ്ട. വെറുതെ ഇരുന്നു തടിക്കണോ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല