ട്രാഫിക്, ചാപ്പാക്കുരിശ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി രമ്യാനമ്പീശന് ഇത് പാട്ടിന്റെ പൂക്കാലം. മഹാകവി പി കുഞ്ഞിരാമന് നായരുടെ ജീവിതത്തെ ആസ്പദമാക്കി പി ബാലചന്ദ്രന് സംവിധാനം ചെയ്ത ഇവന് മേഘരൂപന്‍ എന്ന ചിത്രത്തിനുവേണ്ടി രമ്യ പാടിയ ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിക്കഴിഞ്ഞു. പ്രശസ്ത സംഗീതസംവിധായകന് ശരത് ഈണമിട്ട ആണ്ടെ ലോണ്ടോ നേരെ കണ്ണിലെ എന്നു തുടങ്ങുന്ന നാടന്‍പാട്ടാണ് ഇവന് മേഘരൂപന്‍ എന്ന ചിത്രത്തിനുവേണ്ടി രമ്യ ആലപിച്ചത്.
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന തട്ടത്തിന് മറയത്ത് എന്ന സിനിമയിലും രമ്യയുടെ പാട്ടുകളുണ്ട്. വിനീതിനൊപ്പം ആലപിച്ച ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റായി മാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് രമ്യ. ഇതുകൂടാതെ മറ്റു ചില ചിത്രങ്ങളിലേക്കും ഗായികയായി തനിക്ക് ക്ഷണമുണ്ടെന്ന് അവര്‍ പറഞ്ഞു. ഇപ്പോള്‍ തമിഴിലും തെലുങ്കിലുമായി നാല് ചിത്രങ്ങളിലാണ് രമ്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഗായികയായുള്ള ക്ഷണങ്ങള്‍ സ്നേഹത്തോടെ നിരസിച്ചിരിക്കുകയാണ്.
തമിഴ് ചിത്രങ്ങളുടെ തിരക്കുകള്‍ അവസാനിക്കുമ്പോള്‍ കൂടുതല്‍ പാട്ടുകള്‍ താന്‍ പാടുമെന്നും രമ്യ പറയുന്നു. നേരത്തെ കൈരളി ടിവിയിലെ സംഗീത പരിപാടിയായിരുന്ന സിംങ് ആന്‍ഡ് വിന്നിലൂടെയാണ് രമ്യ പ്രശസ്തയാകുന്നത്. രമ്യാനമ്പീശന് അഭിനയിച്ചതില്‍ ബാച്ചിലര്‍ പാര്‍ട്ടി, ഹസ്ബന്‍ഡ്സ് ഇന്‍ ഗോവ, പിഗ്മാന് തുടങ്ങിയ മലയാള ചിത്രങ്ങളാണ് അടുത്തതായി പ്രദര്‍ശനത്തിനെത്താനുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല