സ്വന്തം ലേഖകന്‍: നടിമാര്‍ക്കു മുന്നില്‍ സ്വയംഭോഗം, ഹോളിവുഡിലെ കോമഡി താരം ലൂയിസ് സികെ വിവാദക്കുരുക്കില്‍, കുറ്റസമ്മതവുമായി താരം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങള്‍ക്ക് മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്തുവെന്ന അഞ്ച് നടികളുടെ ആരോപണം ലൂയിസ് കഴിഞ്ഞ ദിവസം സമ്മതിച്ചു. ഇതോടെ ലൂയിസിന്റെ പുതിയ ചിത്രം വിതരണം ചെയ്യേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ദി ഓര്‍ച്ചഡ്.
ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഷോയ്ക്ക് മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ വിതരണക്കര്‍ റദ്ദാക്കുകയും ചെയ്തു. ലൂയിസുമായുള്ള സകല ബന്ധവും ഉപേക്ഷിക്കുകയാണെന്ന് ടെലിവിഷന്‍ ചാനലുകളും നെറ്റ്ഫ്‌ലിക്‌സും അറിച്ചിട്ടുണ്ട്. അബ്ബി, റെബേക്ക, ഡാന, ജൂലിന എന്നിവരാണ് ആരോപണവുമായി രംഗത്തുവന്നത്. 2002 ല്‍ കോളറാഡോയില്‍ നടന്ന കോമഡി ഫെസ്റ്റിവലിനു ശേഷം ലൂയിസ് തങ്ങളെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചുവരുത്തുകയും മുറിയിലെത്തിയ തങ്ങള്‍ക്ക് മുന്നില്‍ വച്ച് സ്വയംഭോഗം ചെയ്തുവെന്നുമാണ് ഇവരുടെ ആരോപണം.
ലൂയിസ് നിര്‍മിച്ച് അഭിനയിക്കുന്ന ദി കോപ്‌സിന്റെ നിര്‍ണമാണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ടൈംസ് വാര്‍ണറിന്റെ ടി.ബി. എസ്.നെറ്റ്‌വര്‍ക്ക്. കോംകാസ്റ്റിന്റെ ഒരു യൂണിറ്റായ യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സും തങ്ങള്‍ ലൂയിസുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആനിമേഷന്‍ പരമ്പരയായ ദി സീക്രട്ട് ലൈഫ് ഓഫ് പെറ്റ്‌സില്‍ ഇനി ലൂയിസിനെ സഹകരിപ്പിക്കേണ്ടെന്നാണ് യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം ഒരു പ്രസ്താവനയിലൂടെയാണ് ലൂയിസ് കുറ്റസമ്മതം നടത്തിയത്. ‘അന്നത്തെ എന്റെ നടപടിയില്‍ ഞാന്‍ ഖേദിക്കുന്നു. അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാനും ഓടി രക്ഷപ്പെടാനും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ആ പ്രവര്‍ത്തികളുടെ ആഘാതം എത്രത്തോളമുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്. എന്നെ ബഹുമാനിച്ചിരുന്ന ആ സ്ത്രീകള്‍ക്ക് എന്റെ പ്രവര്‍ത്തി വരുത്തിയ മനോവിഷമം ഞാന്‍ തിരിച്ചറിയുന്നു. അവര്‍ക്ക് മേല്‍ എനിക്ക് നല്ല സ്വാധീനമുണ്ടായിരുന്നു. അതാണ് ഞാന്‍ ദുരുപയോഗം ചെയ്തത്,’ ലൂയിസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല