സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന് മാന്‍ ബുക്കര്‍ പുരസ്‌കാരം. എഴുത്തുകാരന്‍ ഓര്‍ഹാന്‍ പാമുക്ക് അടക്കം 155 പേരെ മറികടന്നാണ് ഹാന്‍ കാങിന്റെ ദ വെജിറ്റേറിയന്‍ എന്ന നോവല്‍ 2016 ലെ പുരസ്‌കാരത്തിന് അര്‍ഹമായത്. ഡെബോറ സ്മിത്ത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത നോവല്‍ പോര്‍ട്ടോബെല്ലോ ബുക്ക്‌സാണ് പ്രസിദ്ധീകരിച്ചത്.
സോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്‌സില്‍ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയാണ് ഹാന്‍. മാംസാഹാരിയായ സ്ത്രീ അതില്‍ നിന്ന് മാറി ചിന്തിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം. പരമ്പരാഗത ശീലങ്ങളില്‍ നിന്ന് മാറാന്‍ തയാറായ സ്ത്രീയുടെ ജീവിതം നോവല്‍ മനോഹരമായി ചിത്രീകരിച്ചെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി.
യ് സാങ് ലിറ്റററി പ്രൈസ്, യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, കൊറിയന്‍ ലിറ്ററേച്ചര്‍ നോവല്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഹാനിന്റെ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ആദ്യത്തെ നോവലാണ് ദ വെജിറ്റേറിയന്‍. സമ്മാനത്തുകയായ 50,000 പൗണ്ട് എഴുത്തുകാരിയും വിവര്‍ത്തകയും ചേര്‍ന്ന് പങ്കിടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല