എങ്ങനെയുള്ള സ്ഥലത്ത് ജീവിക്കണം എന്നാ കാര്യത്തില്‍ നമുക്ക് ചില പ്രതീക്ഷകള്‍ ഒക്കെയുണ്ട്. എന്നാല്‍ നഗരങ്ങളെ വെച്ച് നോക്കുകയാണെങ്കില്‍ നിലവാരത്തിലും മറ്റു ജീവിത സാഹചര്യങ്ങളിലും ഉയര്‍ന്നു നില്‍ക്കുന്ന ചില നഗരങ്ങള്‍ ലോകത്തുണ്ട്, നമുക്ക് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇത്തരം രാജ്യങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനം വിയന്ന, സൂറിച്ച്, ഔക്ലാന്‍ഡ് എന്നീ നഗരങ്ങള്‍ക്കാണ് എന്നാണ് മേസര്‍ 2011 ക്വാളിറ്റി ഓഫ് ലിവിംഗ് സര്‍വ്വേ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായും ഈ ലിസ്റ്റില്‍ ആദ്യ സ്ഥാനം കയ്യാളുന്ന ആസ്ട്രിയയുടെ തലസ്ഥാനമാണ് എന്നതാണ് ശ്രദ്ധിക്കേണ്ട വസ്തുത. തൊട്ടു പുറകെ യഥാക്രമം രണ്ടും മൂന്നും സ്ഥാനം സൂറിച്ചും ഔക്ലാന്‍ഡും കയ്യാളുന്നു.
ആദ്യ പത്ത് സ്ഥാനങ്ങള്‍ മ്യൂണിച്ച്,ടസ്ല്‍ഡോര്‍ഫ്, വാന്‍കൌവര്‍, ഫ്രാങ്ക്ഫൂര്ട്ട്, ജെനീവ, കോപന്‍ഹേഗന്‍, ബേര്ന്‍ എന്നീ നഗരങ്ങള്‍ കയ്യടക്കിയപ്പോള്‍ ആകെ ആഞ്ചു യുകെ നഗരങ്ങള്‍ക്ക് മാത്രമാണ് 221 നഗരങ്ങള്‍ അടങ്ങിയ ലിസ്റ്റില്‍ ഇടം കണ്ടെത്താനായത്. ഇതില്‍ ഏറ്റവും ഉയര്‍ന്ന റാങ്ക് ലണ്ടന്‍ നഗരത്തിനാണ്, മുപ്പത്തിയെട്ടാം സ്ഥാനം ലണ്ടന്‍ നേടിയപ്പോള്‍ ബെര്‍മിംഗ്ഹാം(52), അബര്‍ഡീന്‍(54), ഗ്ലാസ്ഗൌ(56 ), ബെല്‍ഫാസ്റ്റ്(63) എന്നീ നഗരങ്ങളാണ് ലിസ്റ്റില്‍ ഇടം കണ്ടെത്തിയ മറ്റു യുകെ നഗരങ്ങള്‍.
ഇന്ത്യയില്‍ നിന്നുംഅഞ്ചു നഗരങ്ങള്‍ ലിസ്റ്റില്‍ ഇടം കണ്ടെത്തി . ബംഗളൂരു (141) ,ന്യൂഡല്‍ഹി (143 ) ,മുംബൈ (144 ) ,ചെന്നൈ (150 ) ,കൊല്‍ക്കത്ത (151 ) എന്നിവയാണ് സര്‍വേ പ്രകാരം ജീവിക്കാന്‍ കൊള്ളാവുന്ന നഗരങ്ങള്‍.
ബാഗ്ദാദ് ഏറ്റവും അവാസന സ്ഥാനം വഹിക്കുന്ന ലിസ്റ്റില്‍ അവസാന പത്തില്‍ ഖാര്‍ടൂം, സുഡാന്‍, പോര്‍ട്ട് ഔ പ്രിന്‍സ്, ഹൈതി, എന്‍’ഡിജമേന എന്നീ നഗരങ്ങളാണ്. ന്യൂ യോര്‍ക്ക് നഗരത്തെ അവലംബിച്ച് കൊണ്ട് പോയന്റു നല്‍കിയാണ് സര്‍വ്വേ നടത്തിയിയിരിക്കുന്നത്, ലിസ്റ്റില്‍ ന്യൂ യോര്‍ക്കിന്റെ സ്ഥാനം 47 ആണ്. ജീവിത സാഹചര്യങ്ങളെ അടിസ്ഥാനമാക്കി പത്ത് വിഭാഗങ്ങളിലായി 39 ഘടകങ്ങളെ ആശ്രയിച്ചാണ് ഇതില്‍ കുറ്റകൃത്യം, നിയമം, ബാങ്ക് സേവനങ്ങള്‍, വ്യക്തി സ്വാതന്ത്ര്യം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, വിനോദ സൗകര്യം, വീട്ട്ടു സൗകര്യം, യാത്രാ സൗകര്യം, പ്രകൃതി ക്ഷോഭങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല