1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2011

ബ്രിട്ടനിലെ ഭൂകച്ചവട വിപണി നാള്‍ക്കുനാള്‍ മോശമായി കൊണ്ടിരിക്കയാണ് എന്നിരുന്നാലും ലോകത്തിലെ മറ്റ് രാജ്യങ്ങളുടെ സ്ഥിതി ഇതിലും വഷളാണ്.മാര്ക്കറ്റ് വാല്യൂ സ്പെഷ്യലിസ്റ്റ് പുറത്ത് വിട്ട “ലോകത്തിലെ ഭൂകച്ചവട വിപണിയില്‍ തകര്‍ച്ച നേരിടുന്ന എട്ടു രാജ്യങ്ങളുടെ” ലിസ്റ്റില്‍ അയര്‍ലണ്ട് ആണ് ഒന്നാം സ്ഥാനത്ത്‌.ലോകത്തെ വന്‍ ശക്തിയായി അറിയപ്പെടുന്ന യു.എസ്‌.രണ്ടാം സ്ഥാനത്തും.

പിറകിലായി ഹംഗറി, ഗ്രീസ്, ബള്‍ഗേറിയ, സൈപ്രസ്, സ്പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളുമുണ്ട്.ഭൂകച്ചവട വിപണിയിലെ മാന്ദ്യംഎന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഭൂമിയുടെ വില വിപണിയില്‍ ഏറെ താഴെയുംഅതിലും മികച്ച വില ബാങ്കില്‍ പണയം വച്ചാല്‍ ലഭിക്കും എന്ന അവസ്ഥയാണ്.മിക്കയിടങ്ങളിലും ഭൂമി താഴ്ന്ന വിലക്ക് സ്വകാര്യഇടപാടുകാര്‍ക്ക് നല്‍കാതെ ബാങ്ക് ജപ്തിക്ക് വിട്ടു കൊടുക്കുകയാണ് ഭൂടമസ്ഥര്‍.

അയര്‍ലണ്ടില്‍
അയര്‍ലണ്ടില്‍ ഭൂവില ഇപ്പോഴും കുറഞ്ഞുകൊണ്ടേ ഇരിക്കുകയാണ്.കഴിഞ്ഞ വര്‍ഷത്തെ ആറുമാസത്തിനിടയില്‍ 8.5% കുറഞ്ഞിരിക്കുന്നു.അതായത്‌ തലസ്ഥാനമായ ഡബ്ലിനില്‍ 2007 ലെ ഭൂവിലയുടെ പകുതിവില മാത്രമാണ് ഇപ്പോഴുള്ളത് .ഗ്ലോബല്‍ പ്രോപര്ടി ഗൈഡിന്റെ ഏറ്റവുംപുതിയ കണക്കുകള്‍പ്രകാരം ലോകത്തിലെ ഏറ്റവും ദുര്‍ബലമായ ഭൂവിപണി അയരലണ്ടിന്റെതാണ്.കണക്കുകള്‍ അനുസരിച്ച് വര്ഷം തോറും അയര്‍ലണ്ടില്‍ വീടുകളുടെ വില 15.61% വച്ച് കുറയുന്നുണ്ട്.ഇത് അയര്‍ലണ്ടിന്റെ സമ്പത്ത് വ്യവസ്ഥയെത്തന്നെ തകിടം മറിച്ചേക്കും.

യു.എസ്
യു.എസിലെ ഫ്ലോറിഡ പോലെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ വില താഴേക്കു കുതിക്കുകയാണ്.എങ്കിലും യു.എസിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍കഴിയുന്നതോടുകൂടെവിപണി കുതിച്ചു കയറാന്‍ സാധ്യതയുണ്ട് എന്നാണു അനുഭവസ്ഥര്‍ അഭിപ്രായപ്പെടുന്നത്.ഇപ്പോള്‍ വളരെ മോശപെട്ട അവസ്ഥയിലാണ് എങ്കിലും തിരിച്ചു വരാന്‍ സാധ്യതയുള്ള രാജ്യമാണ് അമേരിക്ക.

സ്പെയിന്‍
സാധനങ്ങളുടെ അധികമായ വിതരണവും ദുര്‍ബലമായ സമ്പത്ത്‌ വ്യവസ്ഥയുമാണ് സ്പെയിന്റെ ഭൂവിപണി തകര്‍ത്ത്‌.2008 നു ശേഷം ഇവിടെ ഭൂവില താഴോട്ടാണ്.വിദഗ്ദരുടെ കണക്കുകള്‍ പ്രകാരം 100% ഫിനാന്‍സ്‌ ഉള്ള ഒരു ഭൂമി വിപണിയുടെ വിലയുടെ 60% വിലയേക്കാള്‍ അധികം വാങ്ങുന്നത് ആത്മഹത്യാപരമാണ് എന്നാണു.യൂറോയ്ക്ക് പൗണ്ടില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നിടത്തോളം സ്പെയിന്റെ ഭൂവിപണി തകര്‍ന്നു എന്ന് പറയുവാന്‍ ആകില്ല.

മറ്റിടങ്ങളില്‍
എവിടെയുമാകട്ടെ ഭൂകച്ചവടത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് സ്ഥലത്തിന്റെ ഗുണം,സാമ്പത്തിക സംരക്ഷണം, സ്ഥാനം, വാടക വിപണി,രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച എന്നിവയാണിവ.ഈ ചെറു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് ഭൂവിപണി മനസിലാകാവുന്നതെയുള്ളൂ.കൃത്യമായ നിരിക്ഷണങ്ങളും,വിശകലനവും ഇതിനു വളരെ പ്രധാനപെട്ടതാണ്.ഏതു രാജ്യത്തെ ഭൂമിയുംകൈമാറ്റം നടത്തുമ്പോള്‍ഇവയെല്ലാം ശ്രദ്ധിക്കുന്നത് നമുക്ക് ഗുണം ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.