ഓപ്പറേഷന്‍ തിയേറ്ററില്‍ കിടത്തിയിരിക്കുന്ന രോഗികള്‍ക്ക് അടിയന്തിര സഹായം ആവശ്യമായി വന്നാല്‍ അത് പുറത്തറിയിക്കാന്‍ നഴ്‌സുമാര്‍ക്ക് നല്‍കുന്നത് വിസില്‍. ഓക്‌സ്‌ഫോര്‍ഡ്‌സ് ജോണ്‍ റാഡ്ക്ലിഫ് ഹോസ്പിറ്റലിലാണ് അടിയന്തിരാവശ്യത്തിനായി ഓപ്പറേഷന്‍ തിയേറ്ററുകളില്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് അലേര്‍ട് സിസ്റ്റം മാറ്റി വിസില്‍ നല്‍കിയത്.
ഇത് തങ്ങളെ അപമാനിക്കുന്ന രീതിയിലുള്ള ഒരു തീരുമാനമാണെന്നും തിയേറ്ററിലെ രോഗികളുടെ ജീവന് ഭീഷണിയായി ഈ തീരുമാനം മാറുമെന്നും ഹോസ്പിറ്റലിലെ നഴ്‌സുമാര്‍ പറയുന്നു. ഓപ്പറേഷന്‍ തിയേറ്ററില്‍ കാവല്‍ നില്‍ക്കുന്നവരുമായി എന്തെങ്കിലും ആവശ്യമുണ്ടായാല്‍ ബന്ധപ്പെടുന്നതിനാണ് വിസില്‍ നല്‍കിയത്. എന്നാല്‍ ഇവര്‍ ഇത് കേള്‍ക്കുന്നതിനുള്ള ദൂരത്തല്ലാത്തതിനാല്‍ രോഗികളെ ഉപേക്ഷിച്ച് അവരെ വിളിക്കാന്‍ പോകേണ്ടി വരുമെന്നും ഇത് രോഗികളുടെ അവസ്ഥ ഗുരുതരമാക്കുന്നതിനും അവര്‍ക്ക് നല്‍കുന്ന കരുതല്‍ ഇല്ലാതാക്കുന്നതിനും കാരണമാക്കുന്നുവെന്നും നഴ്‌സുമാര്‍ ആരോപിക്കുന്നു.
ഇതൊരു താത്കാലിക സംവിധാനം മാത്രമായിരിക്കുമെന്നും 14,000യൂറോ മുടക്കി അടിയന്തിരമായ എമര്‍ജന്‍സി ബെല്‍ സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ആശുപത്രി മാനേജര്‍ അമാന്‍ഡ മിഡില്‍ടണ്‍ അറിയിച്ചു. പുതിയ സംവിധാനം നിലവില്‍ വരുന്നതുവരെ താത്കാലിക സംവിധാനം എന്ന നിലയാലാണ് വിസിലുകള്‍ നല്‍കിയിരിക്കുന്നത്. ഇവയുടെ ഉപയോഗം ലളിതവും ഉപയോഗപ്രദവുമാണെന്ന് മനസ്സിലാക്കാന്‍ സാധിച്ചതിനാലാണ് ഇത്തരമൊരു സംവിധാനം ഓപ്പറേഷന്‍ തിയേറ്ററുകളില്‍ ഒരുക്കിയതെന്നും അവര്‍ കൂട്ടി ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല