സ്വന്തം ലേഖകന്‍: ആമിര്‍ ഖാന്റെ വീട്ടില്‍ കള്ളന്മാരുടെ വിളയാട്ടം, ഭാര്യ കിരണ്‍ റാവുവിന്റെ 80 ലക്ഷത്തോളം വില വരുന്ന ആഭരണങ്ങള്‍ അടിച്ചുമാറ്റി. ബോളിവുഡ് സംവിധായികയും നടന്‍ ആമിര്‍ ഖാന്റെ ഭാര്യയുമായ കിരണ്‍ റാവുവിന്റെ 80 ലക്ഷം വിലവരുന്ന ആഭരണങ്ങളാണ് കള്ളന്മാര്‍ കൊണ്ടുപോയത്.
ബാന്ദ്രയിലെ കാര്‍ട്ടര്‍ റോഡിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ആഭരണങ്ങള്‍ നഷ്ടമായത്. കിരണ്‍ റാവുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ആഴ്ചയാണ് കിരണിന്റെ കിടപ്പുമുറിയില്‍ നിന്ന് വജ്രമോതിരവും നെക്‌ലേസും കളവുപോയത്.
തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ 53 ലക്ഷം രൂപവരുന്ന ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് വീട്ടുജോലിക്കാരെയും കിരണ്‍ റാവുവിന്റെ സഹായി സൂസന്നയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വിട്ടയച്ചു. ആമിര്‍ നായകനായ ദോബി ഘാട്ട്(മുംബൈ ഡയറീസ്) എന്ന ചലച്ചിത്രത്തിന്റെ സംവിധായികയാണ് കിരണ്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല