സ്വന്തം ലേഖകന്‍: ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിന്റെ താനെയിലെ ഗോഡൗണ്‍ കള്ളന്മാര്‍ തൂത്തുവാരി. പത്ത് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളാണ് ഓണ്‍ലൈന്‍ ഭീമന്റെ ഗോഡൗണില്‍ നിന്ന് കള്ളന്മാര്‍ അടിച്ചുമാറ്റിയത്.
താനെയിലെ ഗോഡൗണില്‍ നിന്നും 10.37 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടതായി കമ്പനി സ്ഥിരീകരിച്ചു. കമ്പനിയിലെ കരാര്‍ ജീവനക്കാരാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാര്‍ക്കെതിരെ ആമസോണ്‍ പോലീസില്‍ പരാതി നല്‍കി. അഞ്ച് കരാര്‍ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു.
എന്നാല്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന. മെയ് 29 ന് 7500 രൂപയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മറ്റൊരു കരാര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആമസോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ കവര്‍ച്ചയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല