ഒടുവില്‍ കള്ളി വെളിച്ചത്തായി. ജോലിയില്ല ജോലിയില്ല എന്ന് പറയുന്നതെല്ലാം വെറുതെയാണെന്നും കുടിയേറ്റക്കാര്‍ ജോലിയില്ലാതാക്കിയെന്നുമുള്ള ആരോപണങ്ങള്‍ തീര്‍ത്തും തെറ്റാണെന്നും തെളിയിച്ചു കൊണ്ട് മേയര്‍ മോറിസ് ജോണ്‍സന്റെ പ്രസ്താവന. ഇപ്പോഴും ലണ്ടനില്‍ മാത്രം 30000 ജോലി ഒഴിവുകള്‍ ഉണ്ട്. എന്നാല്‍ ജോലിചെയ്യുവാനുള്ള സന്നദ്ധത കുടിയേറ്റക്കാരെ അപേക്ഷിച്ചു ബ്രിട്ടിഷുകാര്‍ക്ക് കുറവാണെന്ന് മേയര്‍ പറഞ്ഞു.
ബ്രിട്ടനിലെ യുവാക്കള്‍ക്കിടയില്‍ അഞ്ചില്‍ ഒരാള്‍ എന്ന അളവില്‍ ജോലിയില്ലാതിരിക്കയാണ്. ജോലിതേടി നേടിയെടുക്കുവാനുള്ള താല്പര്യം വിദേശീയരെ കണ്ടു പഠിക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസവും ബ്രിട്ടീഷ് യുവാക്കളുടെ തൊഴിലില്ലായ്മയെപറ്റി വാര്‍ത്തകള്‍ വന്നിരുന്ന പശ്ചാത്തലത്തിലാണ് മേയറുടെ ഈ പ്രസ്താവന.
ജോലിചെയ്യുവാന്‍ ആവശ്യമായ ധാര്‍മികതയുടെ കുറവാണ് യുവാക്കളെ പലപ്പോഴും ജോലിയില്‍ നിന്നും അകറ്റുന്നത്. ലണ്ടന്‍ എന്നും തൊഴില്‍ ഉത്പാദിപ്പിക്കുന്ന ഒരിടമാണ് എന്നുതന്നെ പറയാം. എന്നാല്‍ ജോലികള്‍ മിക്കവാറും ലഭിക്കുന്നത് വിദേശീയര്‍ക്ക് ആണ്. വിദേശീയരുടെ ജോലിചെയ്യുവാനുള്ള താല്പര്യം, സന്നദ്ധത, ധാര്‍മികത എന്നിവ പ്രശംസനീയമാണ്. ബ്രിട്ടന്‍ യുവജനത ഇവരില്‍ നിന്നുമാണ് കാര്യങ്ങള്‍ പഠിക്കെണ്ടതെന്നും മേയര്‍ അഭിപ്രായപ്പെട്ടു.
പ്രേറ്റ് എ മാനേജര്‍ തുടങ്ങിയ വന്‍ശൃംഖലകള്‍ക്ക് എന്ത് കൊണ്ടാണ് വിദേശ ജോലിക്കാരില്‍ ഇത്ര താല്പര്യം എന്നത് മറ്റൊന്നും കൊണ്ടല്ല. തൊഴില്‍രഹിതരായ പതിനാറു വയസിനും ഇരുപത്തിയഞ്ച് വയസിനും ഇടയിലുള്ളവരുടെ എണ്ണം 1.04 മില്ല്യന്‍ കഴിഞ്ഞു. മൊത്തം തൊഴില്‍ രഹിതരുടെ എണ്ണം 2.69 മില്ല്ല്യന്‍ ആണ്. ഇത് കഴിഞ്ഞ പതിനേഴു വര്‍ഷത്തിനിടിയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. ഇപ്പോള്‍ തൊഴില്‍ ചെയ്യാത്തവരെ മേയര്‍ കണക്കിന് വിമര്‍ശിച്ചു.
ജീവിതത്തില്‍ കഷ്ട്ടപെട്ടു തന്നെയാണ് താനും കയറി വന്നത്. ലണ്ടന്‍ ജനത ജോലിതേടുന്നതിനു കൂടുതല്‍ ഊര്‍ജ്ജം കാണിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്തായാലും ഈ അഭിപ്രായങ്ങള്‍ തല്കാലത്തേക്ക് കുടിയേറ്റക്കാര്‍ക്ക് മേലെയുള്ള ലണ്ടന്‍ റിപ്പോര്‍ട്ടര്‍മാരുടെ കയറ്റം നിര്‍ത്തും. ജോലിയില്ലായ്മക്ക് കാരണക്കാര്‍ കുടിയേറ്റക്കാര്‍ എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ലണ്ടനില്‍ വന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് മേയര്‍ രക്ഷക്കെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല