വെബ് ലോകത്തെ നമ്പര്‍ വില്ലന്‍ യുകെ ഹോം സെക്രട്ടറി തെരേസ മെയ്. ഇന്റര്‍നെറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി ആലോചിക്കാതെ സ്‌നൂപ്പേഴ്‌സ് ചാര്‍ട്ടര്‍ എന്ന വിളിപ്പേരുള്ള നിയമസംഹിത തയാറാക്കിയതാണ് തെരേസ മെയെ ഈ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേസ് അസോസിയേഷനാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
തീവ്രവാദികളെയും ക്രിമിനലുകളെയും ട്രാക്ക് ചെയ്യുന്നതിനായി ഇന്റര്‍നെറ്റിന്മേലുള്ള യുകെ സരുക്ഷാ ഏജന്‍സികളുടെ നിരീക്ഷണം വര്‍ദ്ധിപ്പിക്കാന്‍ അധികാരം നല്‍കുന്ന നിയമ നിര്‍ദ്ദേശങ്ങളാണ് തെരേസ മെയ് തയാറാക്കിയിരിക്കുന്നത്. ഇപ്പോള്‍ തന്നെ സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് ഒളിഞ്ഞു നോട്ടം ആക്ടിവിസ്റ്റുകള്‍ക്കിടയിലും കമ്പനികള്‍ക്കിടയിലും വലിയ പ്രതിഷേധമുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന് സുരക്ഷാ ഏജന്‍സികള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ തെരേസ മെയ് നിര്‍ദ്ദേശിക്കുന്നത്.
ഡേറ്റാ റീറ്റെന്‍ഷന്‍ ആന്‍ഡ് ഇന്‍വസ്റ്റിഗേറ്ററി പവേഴ്‌സ് ആക്ടിന് എതിരെ നിയമ യുദ്ധം നടത്തുന്ന ടോം വാട്‌സണ്‍, ഡേവിഡ് ഡേവിസ് എന്നിവരെയാണ് ഇന്റര്‍നെറ്റ് ഹീറോസായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇരുവരും എംപിമാരാണ്.
ഐഎസ്പിഎ വെബ്‌സൈറ്റില്‍ പുരസ്‌കാര ജേതാക്കളുടെ പൂര്‍ണ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല