1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2018

സ്വന്തം ലേഖകന്‍: ബുര്‍ഖ ധരിക്കുന്ന മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച മുന്‍ മന്ത്രിയ്‌ക്കെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ; ബ്രിട്ടനില്‍ ബുര്‍ഖ വിവാദം. ബുര്‍ഖ ധരിക്കുന്നത് വ്യക്തിപരമായ കാര്യമാണെന്ന് അവര്‍ പറഞ്ഞു. ബുര്‍ഖ ധരിക്കുന്നവരെ ബാങ്ക് കൊള്ളക്കാരുമായ ഉപമിച്ചുള്ള മുന്‍ വിദേശകാര്യ മന്ത്രിയുടെ ബോറിസ് ജോണ്‍സണ്‍ നടത്തിയ പ്രസ്താവനയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്.

ബുര്‍ഖ ധരിക്കുന്നവരെ തപാല്‍പ്പെട്ടിയുമായും ബാങ്ക് കൊള്ളക്കാരുമായാണ് ഉപമിച്ചത്. ബോറിസ് ജോണ്‍സന്റെ പ്രസ്താവന ജനങ്ങളെ ക്ഷുഭിതരാക്കുന്ന തരത്തിലുള്ളതാണെന്ന് മേ പറഞ്ഞു. വിവാദ പ്രസ്താവനക്കൊപ്പം ബുര്‍ഖ ധരിക്കുന്നത് നിരോധിച്ച ഡെന്മാര്‍ക്കിന്റെ നടപടിയെ ബോറിസ് ജോണ്‍സണ്‍ വിമര്‍ശിച്ചിരുന്നു.

ബ്രെക്‌സിറ്റ് സംബന്ധിച്ച അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ബോറിസ് ജോണ്‍സണ്‍ മന്ത്രി സ്ഥാനം രാജിവെച്ചത്. വ്യാപാര നയങ്ങളില്‍ വരുന്ന പരിഷ്‌കാരങ്ങളില്‍ പ്രതിഷേധിച്ചാണ് ബോറീസ് ജോണ്‍സണ്‍ രാജി വെച്ചത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.