സ്വന്തം ലേഖകന്‍: തെരേസാ മേയ് മന്ത്രിസഭയില്‍ കലാപം; ബ്രെക്‌സിറ്റ് നയരേഖയില്‍ വിയോജിപ്പ്; 4 മന്ത്രിമാര്‍ രാജിവച്ചു; കരാറിന് പാര്‍ലിമെന്റില്‍ അഗ്‌നിപരീക്ഷ. 28 അംഗ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ വേര്‍പിരിയുന്നതിനുള്ള ഉടമ്പടിയുടെ കരടു രേഖ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ മന്ത്രിസഭ അംഗീകരിച്ചതിനു പിന്നാലെ ആയിരുന്നു മന്ത്രിമാരുടെ രാജി.
ബ്രെക്‌സിറ്റ് സെക്രട്ടറി ഡൊമിനിക് റാബ്, ഇന്ത്യന്‍ വംശജയായ ഉത്തര അയര്‍ലന്‍ഡ് മന്ത്രി ശൈലേഷ് വാര, വര്‍ക്‌സ് ആന്‍ഡ് പെന്‍ഷന്‍സ് സെക്രട്ടറി എസ്തര്‍ മക്‌വേ, ജൂനിയര്‍ ബ്രെക്‌സിറ്റ് മന്ത്രി സ്യുവെല്ല ബ്രേവര്‍മാന്‍ എന്നിവരാണ് രാജിവച്ചത്. ബ്രെക്‌സിറ്റ് മാറ്റ കാലാവധിയായ 2021 ഡിസംബറിനുള്ളില്‍ വ്യാപാര ബന്ധം സംബന്ധിച്ചു കരാറുണ്ടാക്കാനായില്ലെങ്കില്‍ ഉടമ്പടി വീറ്റോ ചെയ്യാനും ബ്രിട്ടനെ പൂര്‍ണമായി യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനു കീഴില്‍ നിലനിര്‍ത്താനും യൂറോപ്യന്‍ യൂണിയന് അധികാരം നല്‍കുന്ന നിബന്ധനയെ എതിര്‍ത്താണ് രാജി.
ബ്രിട്ടന്റെ പരമാധികാരത്തിന് എതിരായ ഈ നിബന്ധന അംഗീകരിക്കാനാവില്ലെന്ന് ഇവര്‍ പറഞ്ഞു. പത്തോളം മന്ത്രിമാരുടെ എതിര്‍പ്പിനെ മറികടന്നാണ് തെരേസ മേ ഉടമ്പടിയുടെ കരടിന് മന്ത്രിസഭയുടെ അനുമതി നേടിയത്. ഉടമ്പടിക്ക് ഇനി പാര്‍ലമെന്റിന്റെ അംഗീകാരം നേടണം. മന്ത്രിമാരുടെ രാജിയോടെ ഇത് സുഗമമാവില്ലെന്ന് ഉറപ്പായി. 318 പേരുടെ പിന്തുണയുണ്ടെങ്കിലേ ഉടമ്പടി പാസ്സാക്കാനാകൂ. നിലവില്‍ 230 പേരുടെ പിന്തുണയേ സര്‍ക്കാരിന് ഉറപ്പിക്കാനായിട്ടുള്ളു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല