സ്വന്തം ലേഖകന്‍: പടിയിറക്കം; ബ്രെക്സിറ്റ് കരാര്‍ മൂന്ന് തവണയും പാര്‍ലമെന്റില്‍ പരാജയപ്പെട്ടതോടെ രാജിക്കൊരുങ്ങി തെരേസാ മേയ്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജിക്കൊരുങ്ങുന്നു. ജൂണ്‍ ആദ്യവാരം നടക്കുന്ന ബ്രെക്സിറ്റ് വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ തെരേസ മേ രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രെക്സിറ്റ് കരാര്‍ മൂന്ന് തവണയും പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നീക്കം.
ജൂണില്‍ തന്നെ തേരേസ മേയുടെ രാജി ഉണ്ടാകുമെന്ന സൂചനയാണ് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മുതിര്‍ന്ന എംപിയായ ഗ്രഹാം ബ്രാഡി ഇത് സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടു.
മൂന്നാം തവണയും ബ്രെക്സിറ്റ് ബില്‍ പാര്‍ലമെന്റില്‍ പാസാക്കാനാകാത്തതിനെ തുടര്‍ന്ന് മേക്ക് മേല്‍ രാജി സമ്മര്‍ദ്ദം ഏറിയിരുന്നു. ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിനുള്ള ബില്‍ ജൂണ്‍ മൂന്നിന് അവതരിപ്പിക്കും. ബ്രെക്സിറ്റിനായി അവതരിപ്പിക്കുന്ന നാലാമത്തേതും അവസാനത്തെയും ബില്‍ ആണ് ഇത്. ഇതിന് ശേഷം പുതിയ നേതാവിനെ കണ്ടെത്തും. ബ്രെക്സിറ്റ് വിഷയത്തില്‍ പാര്‍ട്ടിയിലും പുറത്തും ഒറ്റപ്പെട്ട മെയ്ക്ക് മുന്പില് രാജിയല്ലാതെ മറ്റ് മാര്‍ഗം ഇല്ലെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല