സ്വന്തം ലേഖകന്‍: തന്റെ ഏറ്റവും വലിയ ദൗര്‍ബല്യം വെളിപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം ഷൂസുകളാണ്. എവിടെപ്പോയാലും ഷൂസുകള്‍ വാങ്ങും. തന്റെ ഏറ്റവും വലിയ ധൂര്‍ത്തിതാണെന്ന് ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. എത്ര ജോടി ചെരുപ്പുകളുണ്ടെന്ന ചോദ്യത്തിന് ആവശ്യത്തിന് ആയിട്ടില്ലെന്നായിരുന്നു മറുപടി.
പാചകമാണ് മറ്റൊരു ഇഷ്ടവിഷയം. സമയമുള്ളപ്പോഴൊക്കെ അടുക്കളയില്‍ കയറും. വെളുത്തുള്ളി ചേര്‍ത്തു റോസ്റ്റ് ചെയ്ത ആട്ടിറച്ചി തയാറാക്കുന്നതില്‍ വിദഗ്ധയാണ്. മാസ്റ്റര്‍ ഷെഫ്, ഗ്രേറ്റ് ബ്രിട്ടീഷ് ബേക്ക് ഓഫ് എന്നിവയാണു ഏറ്റവും ഇഷ്ടമുള്ള ടിവി പ്രോഗ്രാമുകള്‍.
ജെയിംസ് ബോണ്ട് ചിത്രം കാണാന്‍ 2012 ല്‍ പാര്‍ലമെന്റ് വോട്ടിംഗില്‍നിന്നു വിട്ടുനില്‍ക്കാന്‍ വിപ്പിനോട് അനുവാദം ചോദിച്ച കാര്യവും തെരേസാ മേ വെളിപ്പെടുത്തി. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ സുരക്ഷാകാര്യങ്ങളെക്കുറിച്ചു മനസിലാക്കാന്‍ ബോണ്ട് ചിത്രം കാണണമെന്നു വാദിച്ചെങ്കിലും പാര്‍ട്ടി വിപ്പിന് അതു അത്ര ബോധിക്കാത്തതിനാല്‍ അനുമതി കിട്ടിയില്ല. പിന്നീട് മറ്റൊരവസരത്തിലാണു ചിത്രം കണ്ടതെന്നും തെരേസാ മേയ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല