സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ ബ്രെക്‌സിറ്റ് നടപടികള്‍ വേഗത്തിലാക്കണമെന്ന കടുംപിടുത്തത്തില്‍ ഇയു അംഗരാജ്യങ്ങള്‍, സമയം നീട്ടിക്കിട്ടാനുള്ള നയതന്ത്ര നീക്കങ്ങളുമായി തെരേസാ മേയ്. ബ്രെക്‌സിറ്റ് നടപടിയില്‍ സാവകാശം തേടിയുള്ള ബ്രിട്ടന്റെ അപേക്ഷ വെള്ളിയാഴ്ച ബ്രസല്‍സില്‍ ചേരുന്ന യൂറോപ്യന്‍ കൗണ്‍സില്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും. ഇതിന് മുമ്പായി, അംഗരാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച തെരേസ മേയ് ബ്രസല്‍സിലെത്തി.
യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഴാങ് ക്ലോഡ് ജങ്കര്‍, ഇ.യു നയതന്ത്രജ്ഞന്‍ മിഷേല്‍ ബാര്‍ണിയര്‍ എന്നിവരുമായി അവര്‍ ചര്‍ച്ച നടത്തി. സാവകാശം തേടി മിക്ക ഇ.യു അംഗരാജ്യങ്ങളുടെ തലവന്മാരുമായും കഴിഞ്ഞദിവസങ്ങളില്‍ മേയ് നേരിട്ടും ഫോണിലൂടെയും ചര്‍ച്ച നടത്തിയിരുന്നു. ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലുമായും ടെലിഫോണ്‍ സംഭാഷണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍, മേയുടെ അഭ്യര്‍ഥന മെര്‍കല്‍ തള്ളിയതായാണ് സൂചന. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും തിങ്കളാഴ്ച രാത്രി സംസാരിച്ചു. ഐറിഷ് മന്ത്രി ലിയോ വരദ്കറുമായും അവര്‍ സംസാരിച്ചു. ഇയു അംഗമായിരിക്കെ ബ്രിട്ടന്‍ ഏറ്റെടുത്ത സാമ്പത്തിക ബാധ്യതകള്‍ പൂര്‍ത്തീകരിക്കുക, ബ്രിട്ടനിലെ ഇതര യൂറോപ്യന്‍ രാജ്യക്കാരായ പൗരന്മാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് നയം രൂപവത്കരിക്കുക തുടങ്ങി നിരവധി വിഷയങ്ങളില്‍ കൃത്യമായ നയം എത്രയും വേഗം രൂപവത്കരിക്കണമെന്നാണ് ഇ.യു ആവശ്യപ്പെട്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല