സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനം നവംബറില്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി തെരേസ മെയ് നവംബര്‍ ആറിന് ഇന്ത്യയിലത്തെും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും മേയ് ഇന്ത്യയിലെ മറ്റു ചില പ്രധാന സ്ഥലങ്ങളും സന്ദര്‍ശിക്കുമെന്നാണ് സൂചന.
വിദേശകാര്യ മന്ത്രാലയം ഞായറാഴ്ചയാണ് സന്ദര്‍ശനക്കാര്യം പ്രഖ്യാപിച്ചത്. തെരേസയുടെ യൂറോപ്പിനുപുറത്തെ ആദ്യ സന്ദര്‍ശനമാണിത്. ഇന്ത്യയു.കെ നയതന്ത്രബന്ധം മോദിതെരേസ ചര്‍ച്ചയില്‍ മുഖ്യവിഷയമാകും. സംയുക്ത സാമ്പത്തികവ്യാപാര സമിതിയുടെ യോഗവും തെരേസയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നടക്കും.
ന്യൂഡല്‍ഹിയില്‍ ഇന്ത്യയു.കെ ടെക് ഉച്ചകോടിയുടെ ഉദ്ഘാടനം തെരേസയും മോദിയും ചേര്‍ന്ന് നിര്‍വഹിക്കുമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ബ്രെക്‌സിറ്റിനു ശേഷം വെല്ലുവിളികള്‍ നേരിട്ട് മുന്നോട്ടു പോകുന്ന തെരേസ മേയ് യൂറോപ്പിനു പുറത്ത് ആദ്യ സന്ദര്‍ശനത്തിന് തെരഞ്ഞെടുത്തത് ഇന്ത്യയെയാണ് എന്നതും ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല