1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2016

സ്വന്തം ലേഖകന്‍: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇന്ത്യയിലെത്തി, ഡല്‍ഹിയും ബംഗളുരുവും പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും മേ ഇന്നു കൂടിക്കാഴ്ച നടത്തും. ഇന്ത്യയുമായി ചേര്‍ന്ന് ചെറുകിട, ഇടത്തര വ്യവസായ സംരഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് മേ നേരത്തേ അറിയിച്ചിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായതിനുശേഷം യൂറോപ്പിനു പുറത്ത് തെരേസ മേ നടത്തുന്ന ആദ്യ ഉഭയകക്ഷി പര്യടനമാണിത്. ത്രിദിന പര്യടനത്തിനിടെ ബംഗളൂരുവിലും മേ സന്ദര്‍ശനം നടത്തും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തും. വ്യവസായ പ്രതിനിധികളുമായും ചര്‍ച്ചയുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ലണ്ടനിലേക്ക് മടങ്ങും.

ഇന്ത്യയും ബ്രിട്ടന്റെ അടുത്ത സുഹൃത്താണെന്ന് തെരേസ മേയ് തന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി സണ്‍ഡേ ടെലിഗ്രാഫ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലും അഭിപ്രായപ്പെട്ടു. ഇന്ത്യ സന്ദര്‍ശനം ഉഭയകക്ഷി നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മേയ് പറഞ്ഞു.
പ്രധാനമന്ത്രിയായ ശേഷം യൂറോപ്പിന് പുറത്ത് തെരേസ മേയ് നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണ് ഇന്ത്യയിലേത്.

ഡല്‍ഹിയിലും ബംഗളുരുവിലുമാണ് തെരേസ മേയുടെ ഔദ്യോഗിക സന്ദര്‍ശനങ്ങള്‍. വ്യവസായികളുടെ സംഘത്തിനൊപ്പമാണ് തെരേസ മേയ് ഇന്ത്യയിലേക്ക് എത്തുന്നത്. അതേസമയം സ്വതന്ത്ര വ്യാപാര കരാറില്‍ ചര്‍ച്ചയുണ്ടാകില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി. ബ്രെക്‌സിറ്റ് പ്രക്രിയ പൂര്‍ത്തിയാകാതെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും അവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.