സ്വന്തം ലേഖകന്‍: സര്‍വകലാശാ കോഴ്‌സുകള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന ട്യൂഷന്‍ ഫീസിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്; എന്നാല്‍ ഫീസ് വെട്ടിക്കുറക്കുന്നത് നികുതി വര്‍ധിപ്പിക്കുമെന്ന് മേയ്. ഫീസുകള്‍ വെട്ടിക്കുറക്കുനന്ത് നികുതി വര്‍ധിപ്പിക്കുകയും യൂണിവേഴ്‌സിറ്റി സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം ബ്രിട്ടീഷ് സര്‍വകലാശാലകള്‍ കോഴ്‌സുകള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന ഫീസിനെതിരെ തെരേസാ മേയ് മുന്നറിയിപ്പ് നല്‍കി. കോഴ്‌സുകളുടെ ചിലവിനനുസരിച്ചും പഠനത്തിന് ശേഷമുള്ള വരുമാന നിരക്കും കണക്കിലെടുത്ത് റ്റിയുഷന്‍ ഫീസുകള്‍ പുനര്‍നിര്‍ണയിക്കണം എന്ന് സര്‍വകലാശാലകളോട് നിര്‍ദ്ദേശിക്കുന്ന ബില്‍ റിവ്യൂ കമ്മിറ്റിയില്‍ മേയ് അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
യൂണിവേഴ്‌സിറ്റികള്‍ സോഷ്യല്‍ സയന്‍സും ഹ്യൂമാനിറ്റിയും ഉള്‍പ്പെടെയുള്ള കോഴ്‌സുകള്‍ക്ക് ഫീസ് നിരക്ക് കുറയ്ക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ഡാമിയന്‍ ഹിന്‍ഡ്‌സും അഭിപ്രായപ്പെട്ടിരുന്നു. നിലവില്‍ യൂണിവേഴ്‌സിറ്റികള്‍ അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്‌സുകള്‍ക്ക് ഒരു വര്‍ഷം ഈടാക്കുന്ന £9250 ഫീസ് കോഴ്‌സുകള്‍ക്ക് അനുസൃതമായി മാറ്റാനുള്ള നിര്‍ദ്ദേശമായിരിക്കും പ്രധാനമായും ഉണ്ടാകുകയെന്നാണ് സൂചന.
നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഫീസ് ഘടന കോഴ്‌സുകളുടെ ചിലവിന് അനുസരിച്ചുള്ളവയല്ലെന്ന് മെയ് പറയുന്നു. ലോകത്തില്‍ വച്ചേറ്റവും ചിലവേറിയതാണ് ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റി ഫീസ് നിരക്കുകളെന്നും മെയ് കൂട്ടിച്ചേര്‍ക്കുന്നു. സാധാരണക്കാരനായ ഒരു ബിരുദ വിദ്യാര്തഥി പഠിച്ചിറങ്ങുമ്പോള്‍ അമ്പതിനായിരം മുതല്‍ അമ്പത്തിയേഴായിരം പൗണ്ട് വരെ കടക്കെണിയിലാകുന്നുവെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിന് ഒരു അറുതിയുണ്ടാകണമെന്നും അവര്‍ പറയുന്നു.
ട്യൂഷന്‍ ഫീസ് പുനരവലോകനം ചെയ്യുന്നതിന്റെ ഭാഗമായി വായ്പകള്‍ക്കുള്ള പലിശനിരക്ക് കുറയ്ക്കുകയും, സഹായം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള മെയിന്റനന്‍സ് ഗ്രാന്റുകള്‍ ലഭ്യമാക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒപ്പം ഫീസുകളുടെ നിരക്കിലുണ്ടാകുന്ന വര്‍ധനവ് നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല