കുട്ടികളെ അടിസ്ഥാനപരമായ പല കാര്യങ്ങളും പഠിപ്പിക്കുവാന്‍ ബ്രിട്ടനിലെ ഇന്നത്തെ മാതാപിതാക്കള്‍ പരാജയപെടുന്നുവെന്നു ഗവേഷണഫലം. ഇന്നത്തെ മിക്ക കുട്ടികള്‍ക്കും അടിസ്ഥാനപരമായ കാര്യങ്ങള്‍ പലതും അറിയില്ല എന്നാണു ഒരു അധ്യാപികരുടെ വെളിപ്പെടുത്തല്‍. നാപ്പി ധരിക്കാനും കോള കുടിക്കാനും അറിയുന്ന കുട്ടിക്ക് പഠിക്കുന്ന പുസ്തകം തുറക്കാന്‍ അറിയുന്നില്ല. അഞ്ചു വയസ്സായിട്ടും പല കുട്ടികളും നാപ്പി പോലെയുള്ള സൌകര്യങ്ങളില്‍ കടിച്ചു തൂങ്ങുകയും നാപ്പിയില്‍ തന്നെ ഈ വയസില്‍ മൂത്രമൊഴിക്കുകയും ചെയ്യുന്നുണ്ട്. മാതാപിതാക്കളുടെ ഉത്തരവാദിത്വത്തില്‍ വന്ന മാറ്റം കുട്ടികളെ പ്രതികൂലമായി ബാധിച്ചിട്ടുള്ളതായി ബ്രിട്ടനില്‍ നടത്തിയ ഒരു ഗവേഷണം കണ്ടെത്തിയിട്ടുണ്ട്.
സ്വയം അഴുക്ക്പിടിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വന്നിട്ടുണ്ടെന്ന് അധ്യാപകര്‍ വ്യക്തമാക്കി. മധുരമുള്ള പാനീയങ്ങള്‍ കുടിക്കുന്നതിനാല്‍ മിക്ക കുട്ടികളുടെയും പല്ലുകള്‍ ക്ഷയിക്കുന്നുണ്ട്. അഞ്ചു വയസുകാര്‍ മിക്കവാറും മധുരമുള്ള പാനീയങ്ങളിലാണ് താല്പര്യം കാണിക്കുന്നത്. അധ്യാപകര്‍ക്കിടയില്‍ നടന്ന ഗവേഷണമാണ് ഈ വിവരങ്ങള്‍ നല്‍കിയത്. മറ്റൊരു പ്രശ്നം അവരുടെ ഭാഷണത്തിലാണ്. മര്യാദക്ക് സംസാരിക്കുവാന്‍ പലപ്പോഴും കുട്ടികള്‍ക്ക് കഴിയുന്നില്ല. പല ശബ്ദങ്ങളും ഉച്ചരിക്കാന്‍ കുട്ടികള്‍ വിസമ്മതിക്കുന്നു. മൌലികമായ ഗുണങ്ങളുടെ അല്ലെങ്കില്‍ കഴിവുകളുടെ കുറവാണ് കുട്ടികളില്‍ ഇന്ന് കണ്ടു വരുന്നത്.
സ്വന്തമായി ടോയിലറ്റ് ഉപയോഗിക്കുവാന്‍ പോലും പല കുട്ടികളും ബുദ്ധിമുട്ടുന്നുണ്ട് കോട്ടുകളുടെ ബട്ടന് ഇടുക, കത്തിയും മുള്ളും ഉപയോഗിച്ച് ഭക്ഷണം കഴിക്കുക ഇവയെല്ലാം കുട്ടികള്‍ക്ക് ഇന്ന് സാധിക്കുന്നില്ല. മാതാപിതാക്കള്‍ പഠിപ്പിക്കേണ്ട പലതും ഇന്ന് പഠിപ്പിക്കുവാന്‍ മറന്നു പോകുന്നതാണ് കാരണം. മറ്റെല്ലാ സുഖസൌകര്യങ്ങള്‍ ഒരുക്കുമ്പോഴും കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കാതെ വരികയാണ് മാതാപിതാക്കള്‍ക്ക്. ടി.വി.യിലും ഗെയിമുകളിലുമാണ് പകരം കുട്ടികള്‍ അഭയം തേടുന്നത്. കമ്പ്യൂട്ടര്‍ നന്നായി ഉപയോഗിക്കാന്‍ അറിയുന്ന കുട്ടികള്‍ക്ക് പഠിക്കുന്ന പുസ്തകം ശരിയായി ഉപയോഗിക്കാന്‍ അറിയില്ല എന്ന കാര്യമാണ് കൌതുകകരം.
രാത്രികളിലെ അമിതമായ ഗെയിം കളി ചില കുട്ടികളെ ക്ലാസുകളില്‍ ഉറക്കം തൂങ്ങികളാക്കി മാറ്റുന്നുമുണ്ട്. മാതാപിതാക്കള്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. ഈ തണുപ്പുകാലത്ത് സോക്സ് പോലും ധരിക്കാതെ ക്ലാസില്‍ വരുന്നവരുമുണ്ട്. ഇതൊന്നും ദാരിദ്രം കൊണ്ടല്ല. മാതാപിതാക്കള്‍ക്ക് കുട്ടികളിലുള്ള ശ്രദ്ധക്കുറവാണ് ഇതെല്ലാം. പണത്തിനു പിറകെ ഓടുന്ന മാതാപിതാകളെയും ഇതിനിടയില്‍ കാണാം. മറ്റു ജീവിത സൌകര്യങ്ങള്‍ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കുകയും ഏറ്റവും അമൂല്യമായ അവരുടെ സാന്നിധ്യം നിഷേധിക്കുകയും ചെയ്യുന്നതോടെ അടിസ്ഥാന കഴിവുകള്‍ കുറഞ്ഞ ഒരു തലമുറയെ ആണ് ഇവര്‍ വളര്‍ത്തികൊണ്ട് വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല