1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2012

മണ്ടന്മാര്‍ ലണ്ടനില്‍ എന്ന മലയാളികള്‍ കണ്ടതാണ്. അതുപോലെതന്നെ മികച്ച മണ്ടന്മാരുടെ ധാരാളം സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. നസീറും മറ്റും തകര്‍ത്തഭിനയിച്ച അരക്കള്ളന്‍ മുക്കാല്‍ കള്ളനും നമ്മള്‍ കണ്ടതാണ്. എന്നാല്‍ അതെല്ലാമുള്ളപ്പോഴും അയര്‍ലണ്ടില്‍ നടന്ന ഒരു സംഭവം നിങ്ങളെ ചിരിപ്പിക്കാതിരിക്കില്ല. ‍ഡബ്ലിനിലെ ഒരു പള്ളിയില്‍ കയറിയ തിരുമണ്ടന്മാരെക്കുറിച്ചുള്ള വാര്‍ത്തയാണ്. പള്ളിയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്മാര്‍ ഒരു വിലയുമില്ലാത്ത തിരുശേഷിപ്പാണ് മോഷ്ടിച്ചുകൊണ്ടുപോയത്. അതിന്റെ അരുകിലായി വിലമതിക്കാനാവാത്ത മെഴുകുതിരിക്കാലുകള്‍ ഇരിക്കുമ്പോഴാണ് കള്ളന്മാര്‍ തിരുശേഷിപ്പ് മോഷ്ടിച്ചതെന്നതാണ് കൗതുകതരം.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മെഴുതിരി കാലുകള്‍ മോഷ്ടിച്ചിരുന്നുവെങ്കില്‍ കള്ളന്മാര്‍ക്ക് ലാവിഷായി പുട്ടടിക്കാനുള്ള പൈസ കിട്ടുമായിരുന്നു. എന്നാല്‍ മെഴുകുതിരികാലുകളുടെ വില മനസിലാക്കാത്ത കള്ളന്മാര്‍ തിരുശേഷിപ്പും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തിനും പന്ത്രനുമിടയിലാണ് പള്ളിയില്‍ കള്ളന്‍ കയറിയത്. വിലപ്പിടിപ്പുള്ള മെഴുകുതിരി കാലുകള്‍ മോഷ്ടിക്കാതെ തിരുശേഷിപ്പ് മാത്രം മോഷ്ടിച്ചതിനെ ഗൗരവമായിട്ടാണ് പള്ളി അധികൃതര്‍ കണ്ടിരിക്കുന്നത്. അയര്‍ലണ്ടിലെ പല പള്ളികളിലും ഇപ്പോള്‍ തിരുശേഷിപ്പ് മോഷ്ടിക്കപ്പെടുന്നത് പതിവായിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.