മോഹന്‍ലാലുമായി തനിക്ക് സൌഹൃദമില്ലെന്ന് നടന്‍ തിലകന്‍. താരസംഘടനയായ അമ്മയുടെ യോഗത്തില്‍ ലാല്‍ തന്റെ മുന്നില്‍ വിനയം അഭിനയിക്കുകയായിരുന്നുവെന്നും തിലകന്‍ പറഞ്ഞു. മോഹന്‍ലാല്‍ ഇപ്പോള്‍ സ്തുതിപാഠകരുടെ പിടിയിലാണെന്നും തിലകന്‍ കുറ്റപ്പെടുത്തി.
സംഘടനകളെ ഭയന്നിട്ടാണ് പുതിയ ചിത്രത്തില്‍ നിന്ന് സത്യന്‍ അന്തിക്കാട് തന്നെ ഒഴിവാക്കിയതെന്ന് തിലകന്‍ പറഞ്ഞു. നിത്യമേനോനെ നിര്‍മ്മാതാക്കളുടെ സംഘടന വിലക്കിയതിനെയും തിലകന്‍ വിമര്‍ശിച്ചു. നിത്യമേനോനെ പോലെ കഴിവുള്ള ഒരു നടിയെ വിലക്കിയത് സിനിമയ്ക്ക് ദോഷകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിലക്ക് മൂലം സിനിമയില്‍ നിന്ന് വിട്ടുനിന്ന തിലകന്‍ രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പീസിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അച്യുത മേനോന്‍ എന്നാണ് സിനിമയില്‍ തിലകന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിന്റെ പേര്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല