ചലച്ചിത്ര നടന്‍ തിലകനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരിയ തോതിലുള്ള മസ്തിഷ്കാഘാതവും ന്യുമോണിയയും വൃക്ക സംബന്ധമായ രോഗങ്ങളും ബാധിച്ചിട്ടുണ്ട് .അദ്ദേഹത്തിന്റെ നില ഇപ്പോൾ തൃപ്തികരമാണെന്നും സംസാരിക്കാന്‍ കഴിയുന്നുണ്ടെന്നും ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ച ഡോ. ഗില്‍വാസ് പറഞ്ഞു. അതേസമയം ന്യൂമോണിയബാധ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഭക്ഷണം കഴിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ഇന്നലെവൈകീട്ട് അഞ്ചുമണിയോടെ കാര്‍ഡിയാക് ഐ.സി.യുവിലാണ് പ്രവേശിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല