രോഗബാധിതനായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന നടന്‍ തിലകന്റ ആരോഗ്യനില കൂടുതല്‍ വഷളായി.
മരുന്നുകളോടു പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെള്ളിയാഴ്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും രണ്ടുതവണ ഹൃദയാഘാതമുണ്ടാവുകയും ചെയ്തു.
മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ നിന്നും വ്യാഴാഴ്ചയാണ് തിലകനെ കിംസില്‍ പ്രവേശിപ്പിച്ചത്. . അബോധാവസ്ഥയിലാണ് അദ്ദേഹം വെന്റലേറ്ററില്‍ കഴിയുന്നത്.
വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് രണ്ടുദിവസം മുന്‍പാണ് മാറ്റിയത്. ജൂലായ് 31ന് ഷൊര്‍ണൂരില്‍ ഷൂട്ടിങ്ങിനിടെയാണ് രോഗം പിടിപെട്ടത്. സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ സ്വകാര്യ ആശുപത്രിയിലും ചികില്‍സ തേടി.
അവിടെനിന്ന് തിരുവനന്തപുരത്തെത്തി മകന്റെ വസതിയില്‍ വിശ്രമിക്കുകയായിരുന്ന അദ്ദേഹത്തിന്റെ നില വ്യാഴാഴ്ച വീണ്ടും വഷളായതോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ചികില്‍സ തേടി. പിന്നീടു വിദഗ്ധ ചികില്‍സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റുകയായിരുന്നു. മകന്‍ ഷോബി തിലകനാണ് ഒപ്പമുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല