തിരുവനന്തപുരം: ഇന്നലെ വെല്ലൂര്‍ ആശുപത്രിയില്‍നിന്ന് ഡോക്ടര്‍ അലക്‌സാണ്ടര്‍ എത്തി തിലകനെ പരിശോധിച്ചിരുന്നു. എന്നാല്‍ തിലകന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ യാത്ര ചെയ്യുന്നത് അപകടമാണെന്ന് കണ്ട് വെല്ലൂരിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനം തത്കാലം മാറ്റിവയ്ക്കുകയായിരുന്നു. ഇന്നലെനടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും ആശുപത്രിയില്‍ എത്തിയിരുന്നു. തിലകന്റെ മക്കളോട് ഏറെ നേരം സംസാരിച്ചിരുന്ന ശേഷമാണ് ഇരുവരും മടങ്ങിയത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ എന്നിവരും ഇന്നലെ ആശുപത്രിയിലെത്തി. തിരുവോണ ദിവസം നടന്‍ ദേവനും മന്ത്രിമാരായ പി.ജെ. ജോസഫ്, കെ.സി. ജോസഫ് എന്നിവരും ആശുപത്രിയിലെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല