ഒരുപക്ഷെ ഓസ്കര്‍ ലഭിച്ചേക്കുമെന്ന ഭയത്താലാണ് തന്നെ ഡാം 999 സിനിമയില്‍ നിന്ന് വിലക്കിയതെന്ന് നടന്‍ തിലകന്‍. റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തിലകന്‍. അമ്മയുമായി ഒരു ഒത്തുതീര്‍പ്പുമുണ്ടായിട്ടില്ലെന്നും പോരാട്ടം തുടരുമെന്നും തിലകന്‍ പറഞ്ഞു.
സ്ത്രീകള്‍ക്കെതിരേയുളള അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ തെറ്റാണെന്ന് സമൂഹത്തിന് മുന്നില്‍ ചൂണ്ടിക്കാട്ടാന്‍ ഒരു കലാകാരന് കഴിയണം. എന്നാല്‍ എങ്ങനെ പണമുണ്ടാക്കാമെന്നാണ് ഇപ്പോഴത്തെ കലാകാരന്‍മാരുടെ ചിന്തയെന്നും തിലകന്‍ കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ യുവനടന്‍മാര്‍ ഉയരങ്ങള്‍ കീഴടക്കുമെന്നാണ് തന്റെ വിശ്വാസമെന്നും തിലകന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല