തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നടന്‍ തിലകന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി.
വൃക്കകളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതായി ആശുപത്രി പുറത്തു വിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.രണ്ടാഴ്ചയിലേറെയായി അബോധാവസ്ഥയില്‍ കഴിയുന്ന തിലകന്‍ കഴിഞ്ഞ ദിവസം കണ്ണ് തുറന്നിരുന്നു. ഏതാനും നിമിഷങ്ങള്‍ മാത്രമാണ് കണ്ണുതുറന്നിരുന്നതെങ്കിലും ഇതൊരു നല്ല ലക്ഷണമായിട്ടാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.
അതേസമയം വെല്ലൂര്‍മെഡിക്കല്‍ കോളേജിലേക്ക് തിലകനെ കൊണ്ടുപോകാനുള്ള എയര്‍ ആംബുലന്‍സ് തയാറായിട്ടുണ്ടെന്ന്് സര്‍ക്കാര്‍ തിങ്കളാഴ്ച അദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിച്ചിരുന്നു. യാത്ര ചെയ്യത്തക്കവിധത്തില്‍ ആരോഗ്യനില മെച്ചപ്പെട്ടാല്‍ അദ്ദേഹത്തെ വെല്ലൂരിലേക്കു കൊണ്ടുപോകും.
കഴിഞ്ഞ മാസം അവസാനം ഒറ്റപ്പാലത്ത് ഷൂട്ടിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനേ തുടര്‍ന്ന് തിലകനെ ആദ്യം അടുത്തുളള ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ട തിലകന്‍, മകന്‍ ഷമ്മി തിലകന്റെ തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമത്തിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ ശ്വാസതടസമുണ്ടായതോടെയാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല