ഭൂരിഭാഗം വരുന്ന ബ്രട്ടീഷുകാര്‍ക്കും ദാമ്പത്യജീവിതം ബോറടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആധുനിക ജീവിതത്തിന്റെ സമ്മര്‍ദ്ദവും തിരക്കും മൂന്നിലൊന്ന് ദമ്പതികളുടേയും ജീവിതത്തിന്റെ താളം തെറ്റിക്കുന്നതായാണ് ഏറ്റവും അവസാനം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പലര്‍ക്കും പങ്കാളിയുമൊത്തുന്ന ലൈംഗികബന്ധം പോലും ഭീകരമായാണ് അനുഭവപ്പെടുന്നത്. ജോലി സ്ഥലത്തെ സമ്മര്‍ദ്ദവും തൃപ്തിയില്ലായ്മയും ക്ഷീണവുമാണ് പലരും ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇത്തരം കാരണങ്ങള്‍ പിന്നീട് കുടുംബജീവിതത്തില്‍ പങ്കാളിയ്ക്കുള്ള മുന്‍ഗണന കളയാന്‍ കാരണമാകുന്നു.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ നാലില്‍ ഒരു ഭാഗവും സെക്‌സ് ബോറടിപ്പിക്കുന്നതായി അഭിപ്രായപ്പെട്ടപ്പോള്‍ ഏഴിലൊരാള്‍ അതിലും നല്ലത് ഒരു ബുക്ക് വായിക്കുന്നതാണ് എന്ന് അഭിപ്രായപ്പെട്ടു. പങ്കാളിയോട് ആകര്‍ഷണം തോന്നാത്തതും അമിതമായ പരിചയവുമാണ് കിടപ്പുമുറിയിലെ പ്രണയത്തെ കൊല്ലുന്നതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിംഗ് മ്യുച്ചല്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടന്ന സര്‍വ്വേയില്‍ ഭൂരിഭാഗം ദമ്പതികളും ശരാശരി മാസത്തില്‍ അഞ്ച് തവണ മാത്രമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്.
ഇരുപതില്‍ ഒരാള്‍ വീതം തങ്ങളുടെ പങ്കാളിയെ മതിയായി സ്‌നേഹിക്കുന്നില്ലെന്ന് കുറ്റസമ്മതം നടത്തി. അഞ്ചിലൊരാള്‍ പങ്കാളിയെ ഒഴിവാക്കാനായി ബെഡ്‌റൂമില്‍ സുഖമില്ലായ്മ അഭിനയിക്കാറുണ്ട്. എന്നാല്‍ ലൈംഗികബന്ധം എന്നത് വെറും ശാരീരിക ആവശ്യം മാത്രമല്ലെന്നും അത് പങ്കാളിയുമായുള്ള മാനസിക അടുപ്പം പ്രകടമാക്കാനുള്ള വഴി കൂടിയാണന്ന് ബെനന്‍ഡെന്‍ ഹെല്‍ത്ത്‌കെയര്‍ സൊസൈറ്റിയുടെ ലോറന്‍സ് ക്രിസ്‌റ്റെന്‍സെന്‍ അഭിപ്രായപ്പെട്ടു. ജീവിതത്തിലെ സമ്മര്‍ദ്ദം അകറ്റാനുള്ള ഒരു മരുന്നു കൂടിയാണ് പങ്കാളിയുമായുള്ള പ്രണയം. എന്നാല്‍ ഭൂരിഭാഗം ബ്രട്ടീഷുകാരും പങ്കാളിയെ കിടപ്പുമുറിയില്‍ ഒഴിവാക്കുന്നത് കൂടുതല്‍ സമ്മര്‍ദ്ദം ജീവിതത്തിലേക്ക് കൊണ്ടുവരാനേ സഹായിക്കുകയുള്ളുവെന്നും ലോറന്‍സ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല