സ്വന്തം ലേഖകന്‍: മൂന്നാം ലോക മഹായുദ്ധം പടിവാതില്ക്കല്, ഒരു രാജ്യത്തിനും മാറി നില്ക്കാന് കഴിയില്ല, മുന്നറിയിപ്പുമായി ഹാക്കര്‍മാരുടെ യുട്യൂബ് ചാനല്‍. ലോകമെമ്പാടുമുള്ള ഹാക്കര്‍മാരുടെ കൂട്ടായ്മയായ അനോണിമസാണ് തങ്ങളുടെ ഔദ്യോഗിക യുടൂബ് ചാനല്‍ വഴി ഇക്കാര്യം പുറത്തുവിട്ടത്. ലോക രാജ്യങ്ങളെല്ലാം യുദ്ധത്തെ സംബന്ധിച്ച വിവരങ്ങള്‍ മൂടിവയ്ക്കുകയാണെന്നാണ് അനോണിമസിന്റെ പ്രധാന ആരോപണം.
ജപ്പാനും അമേരിക്കയും ഓസ്ട്രേലിയയും യുദ്ധം ഉണ്ടാകാന്‍ പോകുന്നു എന്ന് പൗരന്മാരോട് പരോക്ഷമായി സൂചിപ്പിച്ചുകഴിഞ്ഞു. ആണവ യുദ്ധമുണ്ടായാല്‍ തടയാനുള്ള ഉത്പ്പന്നങ്ങള്‍ ജപ്പാനില്‍ വിറ്റുപോകുന്നു. ആണവ സ്ഫോടനമുണ്ടാകുന്നതിന് 10 മിനുട്ട് മുമ്പ് മാത്രമേ മുന്നറിയിപ്പ് നല്‍കാനാവൂ എന്നും ജപ്പാന് പൗരന്മാരെ അറിയിച്ചു.
ദക്ഷിണഉത്തര കൊറിയകളേപ്പറ്റിയും അമേരിക്കയേപ്പറ്റിയും ചൈനയേപ്പറ്റിയും അനോണിമസ് ചില കാര്യങ്ങള്‍ പരാമര്‍ശിക്കുന്നു. എന്നാല്‍ റഷ്യയേപ്പറ്റി പരാമര്‍ശമില്ല. മൂന്ന് രാജ്യങ്ങളാവും യുദ്ധത്തില്‍ നേരിട്ടിറങ്ങുക. മറ്റെല്ലാ രാജ്യങ്ങളും ഈ മൂന്ന് രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിന് പിന്തുണ നല്‍കേണ്ടിവരും. എന്നാല്‍ ഈ മൂന്ന് രാജ്യങ്ങള്‍ ഏതൊക്കെ എന്ന് അനോണിമസ് വീഡിയോയില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല