അപ്പച്ചന്‍ കണ്ണന്‍ചിറ
സ്റ്റീവനേജ്: ആഗോള വ്യാപകമായി മാതൃ ഭക്തര്‍ പരിശുദ്ധ ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറില്‍ സ്റ്റീവനേജിലെ മരിയ ഭക്തര്‍ അര്‍പ്പിക്കുന്ന ദശദിന കൊന്ത സമര്‍പ്പണ സമാപന ദിനമായ 17 നു പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. വെസ്റ്റ് മിന്‍സ്റ്റര്‍ അതിരൂപതയിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ ഒക്ടോബര്‍ 17 നു ശനിയാഴ്ച രാവിലെ 10:00 മണിക്ക് ആഘോഷമായ സമൂഹ ബലിയോടെ ആരംഭിക്കുന്ന തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ ജപമാല സമര്‍പ്പണം, മാതൃ തിരുന്നാള്‍ സന്ദേശം,വാഴ്വ്,പ്രദക്ഷിണം തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
ആഘോഷമായ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ സീറോ മലബാര്‍ യു കെ കോര്‍ഡിനേട്ടര്‍ ഫാ.തോമസ് പാറയടിയില്‍, ഫാ.ജോസഫ് കറുകയില്‍, ഫാ.ജോസഫ് കടുത്താനം,ഫാ.സോണി ജോസഫ്, ഫാ.വിന്‍സന്റ് ഡിക്ക് തുടങ്ങിയ വൈദികര്‍ ശുശ്രുഷകള്‍ നയിക്കുന്നതാണ്.
സ്റ്റീവനേജില്‍ നടത്തപ്പെടുന്ന പ്രഥമ തിരുന്നാള്‍ എന്ന നിലക്ക് ആഘോഷം ഏറ്റവും പ്രൌഡ ഗംഭീരവും,ഭക്ത്യാദരവും ആക്കുവാനുള്ള ആവേശപൂര്‍വ്വമായ ഒരുക്കത്തിലാണ് സഭാ മക്കള്‍. ആഘോഷത്തിന് കൊഴുപ്പേകാന്‍ രൂപങ്ങളും,കുടകളും,തോരണങ്ങളും,കൊടികളും,കഴുന്നും എത്തിക്കഴിഞ്ഞു.പൂള്‍ ആന്‍ഡ് ബോണ്‍മൌത്ത് ശിങ്കാരി ടീം നയിക്കുന്ന ചെണ്ടമേളവും തിരുന്നാള്‍ ആഘോഷത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരുന്നാളിന്റെ ആഘോഷമായ ആരംഭം കുറിച്ചുകൊണ്ട് സ്റ്റീവനേജിലെ ദശദിന ജപമാല സമര്‍പ്പണത്തിന്റെ പ്രാരംഭ ദിനമായ ഒക്ടോബര്‍ 8 നു വ്യാഴാഴ്ച്ച വൈകുന്നേരം 8:00 മണിക്ക് ഫാ.തോമസ് പാറയടിയില്‍ അച്ചന്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും.
ഏറ്റവും വലിയ മദ്ധ്യസ്ഥയും,അഭയവുമായ പരിശുദ്ധ അമ്മയുടെ വണക്കമായി നടത്തുന്ന ജപമാല സമര്‍പ്പണത്തിലും,സമാപന ദിനത്തിലെ തിരുന്നാള്‍ ശുശ്രുഷകളിലും ഭക്തിപൂര്‍വ്വം സജീവമായി പങ്കു ചേര്‍ന്നു അനുഗ്രഹങ്ങളും,ഉദ്ധിഷ്ടകാര്യഫലവും നേടുവാന്‍ എല്ലാവരേയും സസ്‌നേഹം ക്ഷണിക്കുന്നതായി തോമസ് പാറയടിയില്‍ അച്ചനും,പള്ളിക്കമ്മിറ്റി ഭാരവാഹികളും അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് പള്ളിക്കമ്മിറ്റി ട്രസ്റ്റികളുമായി ബന്ധപ്പെടുക.
ബെന്നി ജോസഫ് 07903550996, മനോജ് ഫിലിപ്പ് 07446444434
പള്ളിയുടെ വിലാസം:സെന്റ് ജോസഫ്‌സ് ചര്‍ച്ച്, ബെഡ് വെല്‍ ക്രസന്റ്,
എസ്ജി1 1എന്‍ ജെ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല