മാര്‍ തോമാശ്ലീഹായുടെയും വി. അല്‍ഫോന്‍സാമ്മയുടെയും വി. യൗസേപിതാവിന്റെയും തിരുനാള്‍ ഇക്കഴിഞ്ഞ ഞായറാഴ്ച ബര്‍ക്കിന്‍ഹെഡിലെസെന്റ് ജോസഫ്‌സ് ആപ്ടണില്‍ ആഘോഷപൂര്‍വം കൊണ്ടാടി. മൂന്നിന് ആഘോഷമായ ലദീഞ്ഞും തുടര്‍ന്ന് വി. കുര്‍ബാനയും ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടിയ പ്രദക്ഷിണവും തിരുനാളിന് മാറ്റുകൂട്ടി. റവ. ഫാ. റോയി എസ്.ഡി.വിയുടെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് പൗരോഹിത്യത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുന്ന റവ. ഫാ. റോജര്‍ ക്ലാര്‍ക്ക്, രജതജൂബിലി ആഘോഷിക്കുന്ന റവ. ഫാ. നിക്കോളാസ് കേണ്‍, സീറോ മലബാര്‍ സഭയുടെ ചാപ്ലൈന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി, റവ. ഫാ. ഫിലിപ്പ് കുഴിപറമ്പില്‍ സി.എം.ഐ, റവ. ഫാ. തോമസ് തോപ്പാപറമ്പില്‍ ഒ.ടി.എം, റവ. ഫാ. ബിജു ആലഞ്ചേരി എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി നടന്ന പ്രദക്ഷിണം ഭക്തിനിര്‍ഭരമായിരുന്നു. തിരുകര്‍മങ്ങള്‍ക്കുശേഷം പാരിഷ്ഹാളില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ ജൂബിലിയേറിയന്മാരായ റോജര്‍ അച്ചനെയും പള്ളി വികാരി ജോസഫ്‌സ് ബിര്‍ക്കന്‍ഹെഡ്, സെന്റ് ജോസഫ്‌സ് പള്ളി വികാരി നിക്കോളാസ് അച്ചനെയും അനുമോദിച്ചു സീറോ മലബാര്‍സഭയുടെ ചാപ്ലൈന്‍ റവ. ഡോ.ലോനപ്പന്‍ അരങ്ങാശേരിയും സീറോ മലബാര്‍ സമൂഹത്തെ പ്രതിനിധീകരിച്ച് സാം ചാല്‍കടവിലും യുവതീയുവാക്കളെയും കുട്ടികളെയും പ്രതിനിധീകരിച്ച് മിസ് അയ്‌ലിന്‍ ആന്റോയും വൈദികരെ പ്രതിനിധീകരിച്ച് റവ. ഫാ. ഫിലിപ്പ് കുഴിപറമ്പിലും സംസാരിച്ചു.
ദേവാലയ ഗായകസംഘം പാടിയ മനോഹരമായ ജൂബിലിഗാനത്തിന് കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ നൃത്തച്ചുവടുകള്‍വെച്ചു. ജൂബിലിയേറിയന്‍മാര്‍ക്ക് മൊമന്റോയും സമ്മാനവും സമൂഹത്തിനുവേണ്ടി റവ. ഫാ. ലോനപ്പന്‍ അരങ്ങാശേരി നല്‍കി ആദരിച്ചു. ജൂബിലിയേറിയന്മാരായ റോജറ അച്ചനും നിക്കോളാസ് അച്ചനും അവരോടു കാണിക്കുന്ന സ്‌നേഹത്തിനും നല്ല വാക്കുകള്‍ക്കും സമ്മാനത്തിനും നന്ദി പറഞ്ഞു. തുടര്‍ന്നുള്ള സ്‌നേഹവിരുന്നില്‍ എല്ലാവരും സന്തോഷത്തോടെ പങ്കുചേര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല