കോട്ടയം ജില്ലയിലെ നീണ്ടുരിലും പരിസര പ്രദേശങ്ങളില്‍ നിന്നും യുകെയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയ മലയാളികള്‍ ഒത്തുചേര്‍ന്ന് തങ്ങളുടെ ജീവിതത്തിനും നാടിനും അനുഗ്രഹപ്പൂമഴ പൊഴിയുന്ന മദ്ധ്യസ്ഥനായ വിശുദ്ധ മിഖായേല്‍ റേശ് മാലാഖയുടെ ദര്‍ശനയുടെ തിരുന്നാള്‍ മെയ് പന്ത്രണ്ടാം തീയ്യതി നാട്ടില്‍ തിരുന്നാള്‍ നടക്കുന്ന ദിവസം ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചില്‍ സഘോഷം ഭക്തിപ്പൂര്‍വം കൊണ്ടാടുന്നു.
വിശുദ്ധ മിഖായേല്‍ മലാഖ വഴി ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ നന്ദിയോടെ ഓര്‍ക്കുവാനും കൂടുതല്‍ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനുമായി തിരുന്നാള്‍ കര്‍മ്മങ്ങളിലെക്കും ആഘോഷങ്ങളിലെക്കും ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. റവ.ബാബു അപ്പാടന്‍ സമര്‍പ്പിക്കുന്ന തിരുന്നാള്‍ ദിവ്യബലിയെ തുടര്‍ന് റവ.ഫാ.സജി തോട്ടത്തില്‍ തിരുന്നാള്‍ സന്ദേശം നടത്തും.
ദര്‍ശനത്തിനു ചേരുന്നതിനും കഴുന്ന് എടുക്കുന്നതിനും നേര്ച്ച കാഴ്ചകള്‍ അര്‍പ്പിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുന്നാള്‍ സമൂഹത്തിലെ അംഗനഗ്ല്‍ അംശ വസ്ത്രം ധരിച്ചു വിശുദ്ധ കുര്ബ്ബനയിലും പ്രദര്‍ക്ഷിണത്തിനും പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല