![](https://www.nrimalayalee.com/wp-content/uploads/2021/10/Thiruvananthapuram-Airport-Adani-Group-.jpg)
സ്വന്തം ലേഖകൻ: തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ വികസനമാണ് പ്രധാന ലക്ഷ്യമെന്ന് അദാനി ഗ്രൂപ്പ്. എയര്‍പോര്‍ട്ടിലേക്ക് കൂടുതല്‍ വിമാനങ്ങളെത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്നും ചീഫ് എയർപോർട്ട് ഓഫീസർ ജി മധുസൂദന റാവു മീഡിയവണിനോട് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 12 മണിക്കാണ് വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്.
വിമാനത്താവളത്തിലെ അടിസ്ഥാന സൌകര്യങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാകും ആദ്യം നടത്തുക. വികസന പദ്ധതി ആസൂത്രണം ചെയ്യുന്നതിനു മുന്‍പ് വിമാനത്താവളത്തിലെ സാഹചര്യങ്ങളെ കുറിച്ച് വിശദമായി പഠിക്കുമെന്നും ജി മധുസൂദന റാവു പറഞ്ഞു. തിരുവനന്തപുരത്തേക്ക് കൂടുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് എത്തിക്കാന്‍ വിവിധ വിമാനക്കമ്പനികളുമായി ചര്‍ച്ചകള്‍ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ വിമാനത്താവള കൈമാറ്റത്തിന് എതിരായ സംസ്ഥാന സര്‍ക്കാരിന്‍റെ നിയമപോരാട്ടത്തോടു പ്രതികരിക്കാന്‍ അദാനി ഗ്രൂപ്പ് തയ്യാറായില്ല. ഇന്ന് പുലര്‍ച്ചെ നടന്ന ചടങ്ങിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ സി.വി രവീന്ദ്രനില്‍ നിന്നും അദാനി ഗ്രൂപ്പ് നിയന്ത്രണം ഏറ്റെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല