സ്വന്തം ലേഖകന്‍: മോഹന്‍ലാല്‍ മലയാളത്തിന്റെ പൊന്നോമന ‘കണ്ണുണ്ണി’ യെന്ന് മന്ത്രി തിരുവഞ്ചൂര്‍, സത്യത്തില്‍ എന്താണ് കവി ഉദ്ദേശിച്ചത്? പൊതുവേദികളില്‍ നാവു പിഴച്ച് മണ്ടത്തരം വിളമ്പുന്ന കാര്യത്തില്‍ മന്ത്രി തിരവഞ്ചൂര്‍ രാധാകൃഷ്ണനെ വെല്ലാന്‍ ആളില്ലാത്ത അവസ്ഥയാണ്. ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങിലായിരുന്നു എറ്റവുമൊടുവില്‍ മന്ത്രി നാവുകൊണ്ട് വിളയാടിയത്.
ഇന്നലെ കോട്ടയത്ത് നടന്ന പുരസ്‌കാര വിതരണ ചടങ്ങിലാണ് അദ്ദേഹത്തിന് വീണ്ടും നാവു പിഴച്ചത്. മോഹന്‍ലാല്‍ മലയാളികളുടെ കണ്ണിലുണ്ണിയാണ് എന്ന പറഞ്ഞുവന്ന തിരുവഞ്ചൂരിന് നാവ് പിഴച്ച് കണ്ണുണ്ണി എന്നാണ് അദ്ദേഹം പറഞ്ഞത്. മലയാളത്തിന്റെ പൊന്നോമന കണ്ണുണ്ണി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രയോഗം. പിശക് മനസിലാക്കിയ അദ്ദേഹം ഉടന്‍ തന്നെ കണ്ണിലുണ്ണി എന്ന് തിരുത്തുകയും ചെയ്തു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിക്കുന്നതിനിടെ നാവ് പിഴച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരായ സോഷ്യല്‍ മീഡിയ ട്രോളുകള്‍ ഇനിയും അവസാനിച്ചിട്ടില്ല. അതിനിടയിലാണ് ട്രോളന്‍മാര്‍ക്ക് വിരുന്നായി പുതിയ പിഴയെത്തിയത്. മന്ത്രിയുടെ പ്രസംഗവും അതു കേട്ടിരിക്കുന്ന മോഹന്‍ലാലും ഉള്‍പ്പെടുന്ന ദൃശ്യവും വൈറലായിട്ടുണ്ട്.
ഏതായാലും പുതിയ വിഷയം കിട്ടിയതിന്റെ ആവേശത്തിലാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍. പൊട്ടിച്ചിരിപ്പിക്കുന്ന ട്രോളുകളാണ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല