സ്വന്തം ലേഖകന്‍: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയ കേസ്, പ്രതി നാസര്‍ കീഴ്ടടങ്ങി. കോളേജില്‍ പരീക്ഷ നടത്താന്‍ പ്രൊ. ടിജെ ജോസഫ് തയ്യാറാക്കിയ ചോദ്യപ്പേപ്പറില്‍ മതനിന്ദ ആരോപിച്ചാണ് കൈ വെട്ടിമാറ്റിയത്. കൊച്ചി എന്‍ഐഎ കോടതിയിലാണ് പ്രതി നാസര്‍ കീഴടങ്ങിയത്.
കുറ്റകൃത്യം ആസൂത്രണം ചെയ്തത് നാസര്‍ ആണെന്നാണ് എന്‍ഐഎ പറഞ്ഞിരുന്നത്. ഒളിവിലായിരുന്ന പ്രതിക്കെതിരെ എന്‍ഐഎ തിരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികള്‍ നാസറുമായി സംസാരിച്ചിരുന്ന ഫോണ്‍ രേഖകളാണ് നാസറിനെതിരായി എന്‍ഐഎ, കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളില്‍ പ്രധാനപ്പെട്ടത്.
ചോദ്യപേപ്പറില്‍ മതനിന്ദ ഉള്‍പ്പെടുന്ന ചോദ്യമുണ്ടെന്ന് ആരോപിച്ചാണ് 2010 ജൂലൈ നാലിനാണ് പ്രൊഫ. ടിജെ ജോസഫിനെ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. പള്ളിയില്‍ പോയി കാറില്‍ തിരികെ വരുകയായിരുന്ന ജോസഫിനെ തടഞ്ഞു നിര്‍ത്തി പുറത്തിറക്കി ആക്രമിക്കുകയായിരുന്നു. അറസ്റ്റിലായ 31 പ്രതികളില്‍ 18 പേരെ കുറ്റക്കാരല്ലെന്നു കണ്ട് എന്‍ഐഎ കോടതി വെറുതെ വിട്ടിരുന്നു.
കുറ്റക്കാരെന്നു തെളിഞ്ഞ 10 പേര്‍ക്ക് എട്ട് വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. താന്‍ നാലു വര്‍ഷത്തോളം കേരളത്തില്‍ തന്നെ ഉണ്ടായിരുന്നതായി കീഴടങ്ങാന്‍ എത്തിയപ്പോള്‍ നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍ഐഎ കോടതിയില്‍ കീഴടങ്ങിയ നാസറിനെ എറണാകുളം ജില്ലാ ജയിയിലേക്ക് മാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല