സ്വന്തം ലേഖകന്‍: ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് കാലംചെയ്തു; നിര്യാണം ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ അപകടത്തില്‍. 80 വയസായ അദ്ദേഹം ട്രെയിനില്‍ നിന്ന് വീണാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ എറണാകുളം പുല്ലേപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്.
ഗുജറാത്തിലെ ബറോഡയില്‍ നിന്ന് മടങ്ങുകയായിരുന്നു മെത്രാപ്പൊലീത്ത എറണാകുളം സൗത്ത് സ്റ്റേഷനിലിറങ്ങുന്നതിന് മുന്നോടിയായി വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ തെറിച്ച് വീണതാണെന്നാണ് നിഗമനം. സഹായി അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സഭയുടെ ചുമതലകളുമായി ബറോഡയിലായിരുന്നു മെത്രാപ്പൊലീത്ത. നെടുമ്പാശ്ശേരിയില്‍ നിന്നുള്ള വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് ട്രെയിനില്‍ മടങ്ങാന്‍ തീരുമാനിച്ചത്. ഭൗതികദേഹം എറണാകുളം ജനറലാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല