1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2016

തളര്‍ന്നുകിടക്കുന്ന തോമസ് പോളിന് ക്രിസ്തുമസ് സമ്മാനമേകാന്‍ വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളും കൈകൊര്‍ക്കില്ലേ? എറണാകുളം ജില്ലയില്‍ ഇലഞ്ഞി പഞ്ചായയത്തിലെ വാക്കണ്ടത്തില്‍ പൈലോയുടെ മകന്‍ 33 വയസ്സുള്ള തോമസ് പോള്‍ 2015 ജൂണ്‍ മാസത്തില്‍ തലച്ചോറില്‍ ഉണ്ടായ രക്ത ശ്രാവത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ട് ഒപ്പറേഷന് വിധയനാവുകയും 30 ദിവസം കഇഡ വിലും 15 ദിവസം വാര്‍ഡിലും കിടന്നു.അതിനു ശേഷം അവിടുന്ന് ഉശരെവമൃഴല ആയി നേരേ കുറവിലങ്ങാട് ഴീ് വീുെശമേഹ ല്‍ 4 മാസം അറാശആേയിരുന്നു അതിനു് ശേഷം 3 മാസം പിറവം ആയുര്‍വേദ ഹോസ്പിറ്റലില്‍ ചികിത്സയും ചെയ്തു. ഇപ്പോള്‍ പരസഹായത്തോടെ എണിറ്റ് ഇരിക്കാം എന്നായിട്ടുണ്ട് ,അപ്പച്ചനും അമ്മച്ചിയും നേരത്തേ തന്നെ മരിച്ചു പോയിരുന്നു .കൂലി പണിക്കാരായ സഹോദരങ്ങളും മാറിയാണ് താമസ്സം എങ്കിലും ഇവരാണ് തോമസിന്റെ ചികിത്സക്കായി ഓടി നടന്നത്. തോമസും 36 വയസ്സുള്ള ചേച്ചിയും മാത്രമായിരുന്നു വിട്ടില്‍ ഉള്ളത്.

ചേച്ചിക്ക് വിവാഹ ആലോചനകള്‍ വന്നുകൊണ്ടിരുന്ന സമയമായിരുന്നു.എങ്ങനെയും ചേച്ചിയുടെ വിവാഹം നടത്തി കൊടുക്കണമെന്ന ആഗ്രഹത്തില്‍ തോമസ് രാപകലില്ലാതെ അദ്ധ്വാനിച്ചുകൊണ്ടിരിക്കുമ്പോഴാണ് വിധി ഈ രൂപത്തില്‍ ഈ കുടുംബത്തെ വേട്ടയാടിയത്. ആങ്ങള കിടപ്പിലായ തോട് കൂടി തന്റെ ജീവിതം തന്നെ മറന്ന് 24 മണിക്കൂറും കുഞ്ഞാങ്ങളെയെ ശത്രുഷിച്ച് ജീവിതം തള്ളിനീക്കുകയാണ് ഈ ചേച്ചി. ഇനിയും ഒരു 3 മാസം കൂടി ആയുര്‍വേദ ചികിത്സ കിട്ടിയാല്‍ തനിയെ എണീക്കാന്‍ പറ്റുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇതുവരെ ചികിത്സകള്‍ക്കായി അഞ്ചുലക്ഷതില്‍പരം രൂപ ചിലവായിക്കഴിഞ്ഞു. ഇത്രയും നാളത്തെ ഭാരിച്ച ചികിത്സ ചിലവുകള്‍ നല്ലവരായ നാട്ടുകാരുടെയും പള്ളിയുടെയും സഹായത്താലാണ് മുന്നോട്ട് പോയത്. നിത്യാനയുള്ള മരുന്നിനും മറ്റ് ചിലവുകള്‍ക്കും വേണ്ടി ഈ സഹോദരങ്ങ ള്‍ കഷ്ടപ്പെടുകയാണ്. 33 വയസ്സുള്ള തോമസ് പോള്‍ സ്വന്തമായി എണീറ്റ് പ്രാഥമിക കാര്യങ്ങള്‍ എങ്കിലും ചെയ്യുവാന്‍ ആഗ്രഹിക്കുന്നു ഈ കുഞ്ഞനിയനെ ബെഡ്ഡില്‍ നിന്നും എഴുന്നേല്പിക്കുവാന്‍ വോക്കിങ്ങ് കാരുണ്യയുടെ കരങ്ങളോടൊപ്പം നിങ്ങളുടെ ഒരു കൈ കൂടി താങ്ങാകുകയില്ലേ?

തോമസ് പോളിനെ സഹായിക്കുവാന്‍ താല്പര്യമുള്ളവര്‍ ഡിസംബര്‍ ഇരുപതിനുമുന്പായി നിങ്ങളാല്‍ കഴിയുന്ന സഹായം വോകിംഗ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൊന്റിലേക്ക് നിക്ഷേപിക്കാവുന്നതാണ്.

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort Code:404708

Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.