ബ്രിട്ടനിലെ ഏറ്റവും വലിയ മോര്‍ട്ട്ഗേജ് ലെന്‍ഡര്‍മാരില്‍ ഒരു ബാങ്ക് കൂടി വായ്പാ പലിശ നിരക്ക് കൂട്ടുന്നു. വന്‍കിട സാമ്പത്തിക സ്ഥാപനമായ ബാങ്ക് ഓഫ് അയര്‍ലണ്ട് ആണ് മോര്‍ട്ട്ഗേജ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. ഇവര്‍ നിലവില്‍ 2.99 ശതമാനം പലിശ ഈടാക്കുന്നുണ്ട്. സെപ്ടംബറോട് കൂടി ഇത് ഘട്ടങ്ങളായി 4.99 ശതമാനം വരെ ഉയര്‍ത്താനാണ് നീക്കം എന്ന് അനുബന്ധ വൃത്തങ്ങള്‍ സൂചന നല്‍കി.
ഇത്തരത്തില്‍ മോര്‍ട്ട്യുഗേജ് നിരക്ക് ബാങ്ക് ഓഫ് അയര്‍ലണ്ട് കൂടി വര്ധിപ്പിക്ക്ന്ന പക്ഷം യു.കെയിലെ ഒരു ലക്ഷം ഉപഭോക്താക്കളെ കൂടി ഇത് ബാധിക്കും. 150000 പൌണ്ടിന്റെ മോര്‍ട്ട്ഗെജിന് ഇപ്പോള്‍ മാസം 711 പൌണ്ട് പലിശ അടക്കുന്ന ഒരു സാധാരണ പൌരന്‍ ഇതുമൂലം 833 പൌണ്ട് മാസം അടക്കേണ്ടി വരും.അതായത് 122പൌണ്ടിന്റെ വര്‍ദ്ധനവ്.
ബാങ്കിന്റെ നിക്ഷേപകര്‍ക്ക് കൂടുതല്‍ പലിശ കൊടുക്കാനാണ് പലിശ നിരക്ക് കൂട്ടേണ്ടി വരുന്നത് എന്നാണു അവര്‍ പറയുന്ന പ്രധാന ന്യായം. വര്‍ഷങ്ങളായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് അരശതമാനത്തില്‍ തന്നെ തുടരുമ്പോഴാണ് ബാങ്കുകളുടെ ഈ പകല്‍ക്കൊള്ള.പലിശ പണം കടം കൊടുക്കുന്നവരുടെ സംഘടനയുടെ ഒരു വക്താവ് പറഞ്ഞത് ബാങ്കുകള്‍ക്കും കെട്ടിടം പണിയുന്നവര്‍ക്കും അവരുടെ നിക്ഷേപം നടത്തുന്ന വിപണിയില്‍ ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നാണ്. പണയ പലിശ ഉയര്‍ത്തുന്നത് വഴി വായ്പ തിരിച്ചടവ് തുക കൂടുന്നത് ബാധിക്കുന്നത് ആയിരക്കണക്കിന് പേരെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല