നികുതിയിളവ് ലഭിക്കുന്നത് കുറയ്ക്കുന്നത് വഴി ആയിരക്കണക്കിനു കുടുംബങ്ങള്‍ക്ക് വരുമാനം കുറയുന്നു. ആഴ്ചയില്‍ 16മണിക്കൂര്‍ ജോലി ചെയ്താല്‍ കുട്ടികളുള്ള ദമ്പതികള്‍ക്ക് വരുമാന നികുതിയില്‍ 3870പൌണ്ട് ഇളവ് ലഭിക്കാറുണ്ട്. പക്ഷെ ഈ ഏപ്രില്‍ മുതല്‍ അത് 24 മണിക്കൂര്‍ ആക്കി വര്‍ധിപ്പിക്കുന്നു. അധിക ജോലി കണ്ടെത്താന്‍ മിക്കവര്‍ക്കും ബുദ്ധിമുട്ടായ സാഹചര്യത്തില്‍ പാവം കുട്ടികളെ യാതനയിലെക്ക് തള്ളി വിടുന്ന ഒരു ഏര്‍പ്പാട് ആണ് ഡേവിഡ് കാമറൂണ്‍ ചെയ്യുന്നതെന്ന് ഷാഡോ ഹോം സെക്രട്ടറി വിറ്റെ കൂപര്‍ അഭിപ്രായപ്പെട്ടു.
വര്‍ഷം 17700 പൌണ്ടില്‍ കുറവ് സമ്പാദിക്കുന്ന താഴ്ന്ന വരുമാനമുള്ളവരെ സഹായിക്കാന്‍ വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ട്രെഷരിയുടെ കണക്കനുസരിച്ച് ഒന്‍പത ലക്ഷം ആളുകളെ ഈ മാറ്റം ബാധിക്കും. അതില്‍ പകുതിയും കുട്ടികളാണ്. കുടുംബങ്ങളെ സഹായിക്കുന്ന ഗവണ്മെന്റ് ആയിരിക്കും എന്ന് വാക്ക് പറഞ്ഞ കാമറൂണ്‍ ഇപ്പോള്‍ അവരെ വെട്ടിലാക്കുന്ന കാര്യങ്ങളാണ് ചെയ്യുന്നത് എന്ന് വിട്ടേ കൂപര്‍ പറഞ്ഞു.
ജോലി ചെയ്യുന്നത് കൊണ്ട് ഒരു ഗുണവും കിട്ടാത്ത നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ഷാഡോ ചീഫ് സെക്രട്ടറി ട്രെഷറി മിനിസ്റ്ററോട് പറഞ്ഞു. അന്‍പത് ശതമാനം ജോലി കൂടുതല്‍ ചെയ്യുക എന്നത് വളരെ കുറച്ച് പേര്‍ക്കെ പറ്റു. 212000 വീട്ടുടമസ്ഥര്‍ക്ക് നല്ലൊരു തുക വര്‍ഷം നഷ്ടം വരും. ഹൌസ് ഓഫ് കോമണ്‍ ലൈബ്രറിയുടെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ നഷ്ട്ടം വരുന്നത് ലണ്ടനിലെ വീട്ടുടമകള്‍ക്ക് ആയിരിക്കും. യോര്‍ക്ക്‌ഷെയറിലെയും ഹംബറിലെയും ജനങ്ങളും ബുദ്ധിമുട്ടേണ്ടി വരുമെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല